പാമ്പുകളിൽ പലതരം അപൂർവ ഇനങ്ങൾ ഉണ്ട്. എന്നാൽ ചുവന്ന നിറത്തിലുള്ള മൂർഖനെ അധികമാരും തന്നെ കണ്ടിട്ടില്ല. അത്തരത്തിൽ ഒരു പാമ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം
ഇൻസ്റ്റാഗ്രാമിലാണ് ചുവന്ന മൂർഖന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയിൽ ഒരാൾ ചുവന്ന നിറമുള്ള പാമ്പിനെ ഇഷ്ടിക അടുക്കിവച്ചിരിക്കുന്നതിന് ഇടയിൽ നിന്ന് എടുക്കുന്നു. മൂർഖനെ തൊടുമ്പോൾ അത് നാവ് പുറത്തിടുന്നതും കാണാം. 'പാമ്പിനെ രക്ഷപ്പെടുത്തി തുറന്നുവിട്ടു' എന്ന അടിക്കുറിപ്പും വീഡിയോയ്ക്ക് നൽകിയിട്ടുണ്ട്. എന്നാൽ സംഭവത്തിന്റെ ആധികാരികതയെക്കുറിച്ച് ഇപ്പോഴും ചർച്ച നടക്കുകയാണ്. ചുവന്ന നിറത്തിലുള്ള മൂർഖൻ ഉണ്ടോയെന്നാണ് പലരുടെയും സംശയം.
16,000-ത്തിലധികം പേരാണ് വീഡിയോ ഇതുവരെ കണ്ടത്. നിരവധി കമന്റും ലഭിക്കുന്നുണ്ട്. ഇത് എന്താണ് നിറം മാറുന്ന പാമ്പോ അതോ കളർ ചെയ്തതാണോയെന്നും പലരും ചോദിക്കുന്നുണ്ട്. ഇത് ഒരു അപൂർവ കാഴ്ചയാണെന്നാണ് ചിലരുടെ കമന്റ്. റെഡ് സ്പിറ്റിംഗ് കോബ്ര ഇനത്തിൽപ്പെട്ട പാമ്പാണ് ഇതെന്നും ചിലർ അവകാശപ്പെടുന്നു. ഈജിപ്ത്, ടാൻസാനിയ, ഉഗാണ്ട, സുഡാൻ തുടങ്ങിയ സ്ഥലങ്ങളിലാണ് ഇത് ഏറ്റവും കൂടുതൽ കാണപ്പെടുന്നത്.