ഈസിയായി ഇനി ഇന്‍റർവ്യൂ അഭിമുഖീകരിക്കാം

Update: 2024-01-01 12:05 GMT

ഇന്‍റർവ്യൂവിൽ ചിലർക്കു ശോഭിക്കാൻ കഴിഞ്ഞെന്നുവരില്ല. അഭിമുഖപരീക്ഷയിലെ മോശം പ്രകടനം കൊണ്ടു മാത്രം ജോലി നഷ്ടപ്പെടുന്നവർ ധാരാളമാണ്. പുതുവർഷത്തിൽ അഭിമുഖപരീക്ഷയിൽ മികച്ചവിജയം നേടാൻ എടുക്കൂ ചില തയാറെടുപ്പുകൾ. ത​യാ​റെ​ടു​പ്പ്, പ​രി​ശീ​ല​നം, അ​വ​ത​ര​ണം ഈ ​മൂ​ന്നു ഘ​ട​ക​ങ്ങ​ളാ​ണ് ഇ​ന്‍റ​ര്‍​വ്യൂ​വി​ല്‍ വി​ജ​യി​ക്കാ​നു​ള്ള ര​ഹ​സ്യമെന്ന് ആദ്യമേ അറിയുക.

ഉദ്യോഗാർഥിയുടെ ക​ഴി​വു​ക​ള്‍ വിലയിരുത്താനും ജോലി​യി​ല്‍ എ​ത്ര​ത്തോ​ളം ശോ​ഭി​ക്കാ​നാ​കു​മെ​ന്നു മനസിലാക്കാനുമാണ് ഇന്‍റർവ്യൂ നടത്തുന്നത്. സ്വ​ന്തം ക​ഴി​വു​ക​ള്‍ ഉ​യ​ര്‍​ത്തി​ക്കാ​ണി​ക്കാ​നും കു​റ​വു​ക​ള്‍ മ​റ​ച്ചുവയ്ക്കാനം സാധിക്കുന്നവർക്ക് ഇന്‍റർവ്യൂ ഈസിയായി കടന്നുകൂടാം. ആ​ദ്യ മി​നി​റ്റു​ക​ളാ​ണ് ഏ​റ്റ​വും നി​ര്‍​ണാ​യ​ക​മാ​യ​ത്. എ​ന്തി​നൊ​ക്കെ ഉ​ത്ത​രം ന​ല്‍​കു​ന്നു​വെ​ന്ന​തി​നെ​ക്കാ​ള്‍ എ​ങ്ങ​നെ ഉ​ത്ത​രം ന​ല്‍​കു​ന്നു​വെ​ന്ന​താ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ക എ​ന്ന​ത് പ​ല​പ്പോ​ഴും ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ മ​റ​ന്നു​പോ​കു​ന്നു. ഏ​റെ ക​ഴി​വു​ക​ളു​ണ്ടാ​കു​ന്ന​തി​ല​ല്ല, ക​ഴി​വു​ക​ള്‍ അ​വ​സ​രോ​ചി​തം പ്ര​ക​ടി​പ്പി​ക്കാ​ന്‍ ക​ഴി​യു​ക​യെ​ന്ന​താ​ണ് ഇ​വി​ട​ത്തെ മി​ടു​ക്ക്.

അ​ഭി​മു​ഖ​ങ്ങ​ള്‍​ക്ക് ത​യാ​റാ​കു​മ്പോ​ള്‍ ആ​ദ്യം ചെ​യ്യേ​ണ്ട​ത് ചോ​ദി​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള മേ​ഖ​ല​ക​ള്‍ മ​ന​സി​ലാ​ക്കു​ക എ​ന്നു​ള്ള​താ​ണ്. പ്ര​സ്തു​ത തൊ​ഴി​ല്‍​മേ​ഖ​ല, സ്ഥാ​പ​നം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ പഠിക്കുന്നതു ഗുണകരമാണ്. മാ​ത്ര​മ​ല്ല, ഇ​ന്‍റ​ര്‍​വ്യൂ സ​മ​യ​ത്ത് സ്ഥാ​പ​ന​ത്തെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ ഉ​ത്ത​ര​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​തും ഉചിതമാണ്. സ്ഥാപനങ്ങളുടെ വെ​ബ്സൈ​റ്റ് സ​ന്ദ​ര്‍​ശിച്ച് പ​ര​മാ​വ​ധി വി​വ​ര​ങ്ങ​ള്‍ നേ​ടണം.

ആ​ദ്യ​കാ​ഴ്ച​യി​ല്‍​ത്ത​ന്നെ ഒ​രാ​ള്‍ വി​ല​യി​രു​ത്ത​പ്പെ​ടും. നി​ങ്ങ​ള്‍ എ​ന്തു വ​സ്ത്രം ധ​രി​ക്കു​ന്നു, എ​ങ്ങ​നെ ന​ട​ക്കു​ന്നു, എ​ങ്ങ​നെ പെ​രു​മാ​റു​ന്നു, സം​സാ​രി​ക്കു​ന്നു എ​ന്ന​തി​ലെ​ല്ലാം നി​ങ്ങ​ളു​ടെ വ്യ​ക്തി​ത്വം പ്ര​തി​ഫ​ലി​ക്കും. വ​സ്ത്ര​ധാ​ര​ണ​രീ​തി വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട ഘ​ട​ക​മാ​ണ്. മാ​ന്യ​മാ​യ വേ​ഷം തെ​ര​ഞ്ഞെ​ടു​ക്കു​ക, ഇ​ണ​ങ്ങു​ന്ന​തും. ഏ​തു​ത​രം ജോ​ലി​യാ​ണെ​ന്ന​തും വ​സ്ത്രം തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ല്‍ നി​ര്‍​ണാ​യ​ക​ഘ​ട​ക​മാ​ണ്. ഹെ​യ​ര്‍​സ്റ്റൈ​ലി​ലും വ​സ്ത്ര​ധാ​ര​ണ​ത്തി​ലും ച​മ​യ​ങ്ങ​ളി​ലും പ​ര​മാ​വ​ധി മാ​ന്യ​ത പു​ല​ര്‍​ത്താ​ന്‍ ശ്ര​മി​ക്കു​ക, ക​ഴി​യു​ന്ന​ത്ര ല​ളി​ത​മാ​ക്കു​ക. വൃ​ത്തി അ​ടി​സ്ഥാ​ന​പ​ര​മാ​യി ഉ​ണ്ടാ​യി​രി​ക്കേ​ണ്ട ഘ​ട​ക​മാണല്ലോ. ഷേ​വ് ചെ​യ്യാ​ത്ത മു​ഖ​വും അ​ശ്ര​ദ്ധ​മാ​യി നീ​ട്ടി​വ​ള​ര്‍​ത്തി​യ അ​ഴു​ക്കു നി​റ​ഞ്ഞ ന​ഖ​ങ്ങ​ളും ഒ​രി​ക്ക​ലും ന​ല്ല മ​തി​പ്പ് ഉ​ണ്ടാ​ക്കി​ല്ല. റെ​സ്യൂ​മേ​യു​ടെ പ​ക​ര്‍​പ്പു​ക​ള്‍ സ​ഹി​തം അ​ടു​ക്കോ​ടെ ഒ​രു പോ​ര്‍​ട്ട്ഫോ​ളി​യോ ത​യാ​റാ​ക്കു​ക. പേ​പ്പ​റും പേ​ന​യും കൈ​യി​ല്‍ ക​രു​തു​ക. റെ​സ്യൂ​മേ​യു​ടെ ഒ​ന്നി​ലേ​റെ പ​ക​ര്‍​പ്പു​ക​ള്‍ കൈ​യി​ല്‍ ക​രു​തു​ന്ന​ത് ന​ല്ല​താ​ണ്.

ഇന്‍റർവ്യൂ സമയത്തിനു മുന്പുതന്നെ എത്താൻ ശ്രമിക്കുക. ഇ​ന്‍റ​ര്‍​വ്യൂ​വി​ന​ത്തെു​മ്പോ​ള്‍ മ​ന​സ് ശാ​ന്ത​മാ​ക്കു​ക. ഇ​ന്‍റ​ര്‍​വ്യൂ​വി​ന് പ്ര​വേ​ശി​ക്കു​മ്പോ​ള്‍ ചോ​ദ്യ​ക​ര്‍​ത്താ​ക്ക​ളെ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ അ​ഭി​വാ​ദ്യം ചെ​യ്യാ​ന്‍ ശ്ര​മി​ക്കു​ക. ഹ​സ്ത​ദാ​നം ചെ​യ്യു​ക. ബോ​ര്‍​ഡി​ല്‍ വ​നി​ത​ക​ളു​ണ്ടെ​ങ്കി​ല്‍ അ​വ​രെ ആ​ദ്യം അ​ഭി​വാ​ദ്യം ചെ​യ്യു​ക. എ​ല്ലാ​യ്പോ​ഴും മു​ഖ​ത്ത് ഒ​രു പു​ഞ്ചി​രി സൂ​ക്ഷി​ക്കാ​ന്‍ ശ്ര​മി​ക്കു​ക. ചോ​ദ്യ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യി ശ്ര​ദ്ധി​ച്ച​ശേ​ഷം സ​മാ​ധാ​ന​പൂ​ര്‍​വം ഉ​ത്ത​രം ന​ല്‍​കു​ക. ചാ​ടി​ക്ക​യ​റി ഉ​ത്ത​രം ന​ല്‍​കാ​ന്‍ ശ്ര​മി​ച്ച് തെ​റ്റി​പ്പോ​കാ​നോ ചോ​ദ്യം മ​റ​ന്നു​പോ​കാ​നോ ഇ​ട​യാ​ക്ക​രു​ത്. ഉ​ത്ത​ര​ങ്ങ​ള്‍ കൃ​ത്യ​വും വ്യ​ക്ത​വു​മാ​യി​രി​ക്കാ​ന്‍ ശ്ര​ദ്ധി​ക്കു​ക. വ​ലി​ച്ചു​നീ​ട്ടാ​തി​രി​ക്കു​ക. ഉ​ത്ത​ര​ങ്ങ​ളി​ലൂ​ടെ നി​ങ്ങ​ളു​ടെ അ​റി​വ്, പ്ര​വൃ​ത്തി​പ​രി​ച​യം, ക​ഴി​വു​ക​ള്‍ എ​ന്നി​വ​യെ​ക്കു​റി​ച്ച് അ​വ​ര്‍​ക്ക് ബോ​ധ്യ​മു​ണ്ടാ​ക​ണം. എ​ന്തു​കൊ​ണ്ട് നി​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ക്ക​ണ​മെ​ന്ന​തി​നു​ള്ള ഉ​ത്ത​ര​മാ​യി​രി​ക്ക​ണം നി​ങ്ങ​ളു​ടെ മ​റു​പ​ടി​ക​ള്‍. എ​ന്തു​കൊ​ണ്ടാ​ണ് നി​ങ്ങ​ള്‍ ഈ ​ക​മ്പ​നി​യെ​യും ജോ​ലി​യെ​യും ഇ​ഷ്ട​പ്പെ​ടു​ന്ന​തെ​ന്ന​തി​നെ​ക്കു​റി​ച്ച് സം​സാ​രി​ക്കാ​ന്‍ അ​വ​സ​ര​മു​ണ്ടാ​ക്കു​ക.ട

സം​സാ​രി​ക്കു​ന്ന​തി​നി​ടെ കൈ​ക​ള്‍ കെ​ട്ടു​ക​യോ നി​ല​ത്തു നോ​ക്കി സം​സാ​രി​ക്കു​ക​യോ ചെ​യ്യ​രു​ത്. നി​വ​ര്‍​ന്നി​രു​ന്ന് സം​സാ​രി​ക്കു​ക. സം​സാ​രി​ക്കു​മ്പോ​ള്‍ ചോ​ദ്യം ചോ​ദി​ച്ച​യാ​ളി​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്യാ​ന്‍ ശ്ര​മി​ക്കു​ക. ചോ​ദ്യ​ക​ര്‍​ത്താ​വു​മാ​യി ക​ണ്ണി​ല്‍​നോ​ക്കി സം​സാ​രി​ക്കു​ക. അ​ത് ആ​ത്മ​വി​ശ്വാ​സ​ത്തി​ന്‍റെ ല​ക്ഷ​ണ​മാ​ണ്. സം​സാ​രി​ക്കു​മ്പോ​ള്‍ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യു​ള്ള ഹ​സ്ത​ച​ല​ന​ങ്ങ​ള്‍ ന​ല്ല​താ​ണ്. അ​ത് നി​ങ്ങ​ള്‍​ക്ക് ഉ​ത്ത​രം കൃ​ത്യ​മാ​യി അ​റി​യം എ​ന്ന​തിന്‍റെ സൂ​ച​ന​യാ​യി അ​വ​ര്‍ ക​രു​തും. അ​ന​ങ്ങാ​തി​രു​ന്ന് ഉ​ത്ത​രം പ​റ​യു​ക​യ​ല്ല വേ​ണ്ട​ത്. അ​പ്ര​തീ​ക്ഷി​ത​മാ​യ ചോ​ദ്യ​ങ്ങ​ള്‍ പ്ര​തീ​ക്ഷി​ക്കു​ക. അ​ത്ത​രം ചോ​ദ്യ​ങ്ങ​ള്‍​ക്കു​മു​ന്നി​ലും പ​ത​റാ​തെ പി​ടി​ച്ചു​നി​ല്‍​ക്കാ​ന്‍ ക​ഴി​യു​ക​യെ​ന്ന​താ​ണ് മി​ടു​ക്ക്.

ഇ​ന്‍റ​ര്‍​വ്യൂ ക​ഴി​ഞ്ഞി​റ​ങ്ങു​ന്ന​തും ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യാ​യി​രി​ക്ക​ണം. ഇ​ന്‍റ​ര്‍​വ്യൂ നി​രാ​ശ​പ്പെ​ടു​ത്തി​യെ​ങ്കി​ല്‍​പ്പോ​ലും പു​റ​ത്തി​റ​ങ്ങു​മ്പോ​ള്‍ ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ക. ക​സേ​ര ശ​ബ്ദ​ത്തോ​ടെ ത​ള്ളി​നീ​ക്ക​രു​ത്. ഇ​റ​ങ്ങു​ന്ന​തി​നു മു​മ്പ് അ​വ​രോ​ട് ന​ന്ദി പ​റ​യു​ക. ഓ​രോ​രു​ത്ത​രെ​യും പേ​രെ​ടു​ത്ത് പ​റ​ഞ്ഞ് ന​ന്ദി പ​റ​യാ​ന്‍ ക​ഴി​ഞ്ഞാ​ല്‍ കൂ​ടു​ത​ല്‍ ന​ല്ല​ത്. മു​റി​യി​ല്‍​നി​ന്നി​റ​ങ്ങു​മ്പോ​ള്‍ തി​രി​ച്ചു വി​ളി​ക്കാ​ത്ത​പ​ക്ഷം തി​രി​ഞ്ഞു​നോ​ക്ക​രു​ത്. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇന്‍റർവ്യൂവിൽ നിങ്ങൾക്കു വിജയിക്കാനും പുതുവർഷം ജോലിയിൽ പ്രവേശിക്കാനുമാകും.

Tags:    

Similar News