കോണ്ടം കൊണ്ട് വസ്ത്രമോ..!; യുഎസ് ഡിസൈനറുടെ ഗൗൺ അതിമനോഹരം

Update: 2023-12-16 09:07 GMT

അമേരിക്കൻ ഫാഷൻ ഡിസൈനറായ ഗുണ്ണാർ ഡെതറേജ് ഡിസൈൻ ചെയ്ത ഒരു ഗൗൺ ആണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ഫാഷൻ വ്യവസായരംഗത്തു മാത്രമല്ല, ആരോഗ്യമേഖലയിലും ആ മെറ്റ് ഗാല ഗൗൺ ഹിറ്റ് ആണ്. ലോസ് ഏഞ്ചൽസ് കൗണ്ടി ഡിപ്പാർട്ട്‌മെൻറ് ഓഫ് പബ്ലിക് ഹെൽത്തുമായി ചേർന്നാണ് ഗൗൺ തയാറാക്കിയത്. ആ ഗൗണിൻറെ പ്രത്യേകത എന്താണെന്നല്ലേ, പൂർണമായും കാലഹരണപ്പെട്ട കോണ്ടം ഉപയോഗിച്ചാണ് ഗൗൺ ഒരുക്കിയത്.

നൂതനമായ ഡിസൈനുകൾക്ക് പേരുകേട്ട ഡെതറേജ്, യുട്യൂബിൽ പങ്കിട്ട വീഡിയോയിൽ കണ്ണഞ്ചിപ്പിക്കുന്ന ഗൗണിൻറെ നിർമാണം കാണാം. ഗൗൺ നിർമാണത്തിനു പിന്നിൽ മറ്റൊരു വസ്തുത കൂടിയുണ്ട്. ബോധവത്കരണമാണ് ലക്ഷ്യം. സുരക്ഷിതമായ ലൈംഗികതയുടെ പ്രാധാന്യവും ലൈംഗികമായി പകരുന്ന രോഗങ്ങളെയുംകുറിച്ചുള്ള അറിവു പകരുകയാണു ലക്ഷ്യം.

ഡെതറേജിൻറെ കലാവൈദഗ്ധ്യത്തിനും ലൈംഗികാരോഗ്യ അവബോധം പ്രോത്സാഹിപ്പിക്കുന്നതിനുള്ള അർപണബോധത്തിനും വ്യാപകമായ അംഗീകാരം ലഭിച്ചു. കോണ്ടം മനോഹരമായ ഫാഷൻ ഗൗൺ ആയി മാറുന്നത് അദ്ഭുതത്തോടെയാണ് കാഴ്ചക്കാർ കണ്ടത്. 'കൊള്ളാം! കാലഹരണപ്പെട്ട ഗർഭനിരോധന ഉറകളിലൂടെ അതിമനോഹരമായ കലാസൃഷ്ടി! എച്ച്ഐവി/എയ്ഡ്‌സ്/ലൈംഗികാരോഗ്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിന് എത്ര അത്ഭുതകരമായ മാർഗം! തികച്ചും അവിശ്വസനീയം!'- നെറ്റിസൺസ് പ്രതികരിച്ചു.

Tags:    

Similar News