അമിത വണ്ണം കുറയ്ക്കാം ഈസിയായി

Update: 2023-10-28 11:59 GMT

അമിത വണ്ണം കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് വലിയ ആരോഗ്യപ്രശ്‌നമായി മാറിയിരിക്കുന്നു. അതിവേഗത്തിലോടുന്ന കാലത്തെ ജീവിതശൈലിയുടെയും ഭക്ഷണരീതിയുടെയും പരിണിതഫലമാണ് ആരോഗ്യപ്രശ്‌നങ്ങള്‍. അമിതാഹാരം ശീലമാക്കിയവര്‍ രോഗസമ്പാദനത്തില്‍ മുന്നിലാണെന്ന കാര്യം ഓര്‍മിക്കുക.

ജൈവഘടനയിലെ രാസപ്രക്രിയകള്‍ക്ക് ഉണ്ടാകുന്ന ക്രമക്കേടുകള്‍ സംബന്ധിച്ചുള്ള സ്ഥൂലതയ്ക്ക് അമിതഭക്ഷണം കഴിക്കണമെന്നില്ല. രാസപ്രക്രിയകള്‍ക്കുണ്ടാകുന്ന തകരാറുമൂലം കഴിക്കുന്ന ആഹാരത്തിന്റെ വളരെ ചെറിയ പങ്കുമാത്രമേ ദിവസേന ഉപയോഗിക്കപ്പെടുന്നുള്ളു. ഇതു ശരീരത്തില്‍ കൂടുതല്‍ കൊഴുപ്പ് അടിയാനും ശരീരവണ്ണം വര്‍ധിക്കാനും കാരണമാകുന്നു. പിറ്റിയൂറ്ററി, തൈറോയ്ഡ്, അഡ്രിനല്‍ തുടങ്ങിയ ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥികളുടെ പ്രവര്‍ത്തന വൈകല്യം കൊണ്ടും ഈ വിധം കുറഞ്ഞതോതിലുള്ള രാസപ്രക്രിയകള്‍ ശരീരത്തില്‍ നടക്കാവുന്നതാണ്.

അമിതവണ്ണത്തിന്റെ കാരണങ്ങള്‍

* പിറ്റിയൂറ്ററി, തൈറോയ്ഡ്, അഡ്രിനല്‍, പാന്‍ക്രിയാസ് തുടങ്ങിയ ഹോര്‍മോണ്‍ ഗ്രന്ഥികളുടെ പ്രവര്‍ത്തന വൈകല്യം.

* പാരമ്പര്യഘടകങ്ങള്‍ അമിതവണ്ണത്തിനു പ്രധാന പങ്കുവഹിക്കുന്നു.

* ചില മരുന്നുകള്‍

* ചില ആന്റിബയോട്ടിക്കുകള്‍

* സ്ത്രീകള്‍ക്ക് പ്രസവാനന്തരം നല്‍കുന്ന അമിതമായ പോഷകാഹാരങ്ങള്‍.


രോഗങ്ങളും അമിതവണ്ണവും

അതിരക്തസമര്‍ദ്ദം, ഹൃദ്രോഗങ്ങള്‍, സന്ധിവീക്കം, പ്രമേഹം, കാല്‍മുട്ട് തേയ്മാനം, ഹെര്‍ണിയ എന്നീ രോഗാവസ്ഥകള്‍ അമിതവണ്ണം മൂലം ഉണ്ടാകുന്നതാണ്.

വണ്ണം എങ്ങനെ കുറയ്ക്കാം

* ശരീരത്തിലെ അമ്ലസ്വഭാവം കുറച്ച് ക്ഷാരസ്വഭാവം കൂട്ടുക. അതിനുവേണ്ടി പച്ചക്കറികളും ഇലക്കറികളും ആഹാരത്തില്‍ 80 ശതമാനവും ഉള്‍പ്പെടുത്തുക.

സൂര്യാസ്തമനത്തിനു മുമ്പ് അത്താഴമായി പഴങ്ങളോ പച്ചക്കറികളോ പച്ചയായി ചവച്ചരച്ച് കഴിക്കുക.

* വാഴപ്പിണ്ടിനീരും തഴുതാമനീരും രാവിലെ ആറ് ഔണ്‍സ് വീതം കഴിക്കുക. രക്തത്തില്‍ ക്ഷാരഗുണം വര്‍ദ്ധിക്കുന്നതുവഴി അന്തഃസ്രാവഗ്രന്ഥികളുടെ പ്രവര്‍ത്തന വൈകല്യങ്ങള്‍ ഒരു ചെറിയ അളവു വരെ പരിഹരിക്കാന്‍ കഴിയും.

* യോഗയില്‍ പ്രതിപാദിക്കുന്ന സര്‍വാംഗാസനം നിത്യവും ചെയ്യുന്നതു മൂലം തൈറോയ്ഡ് ഗ്രന്ഥികളുടെ പ്രവര്‍ത്തന വൈകല്യങ്ങള്‍ ഒരുപരിധി വരെ പരിഹരിക്കാനാകും.

* മധുരം, ഉപ്പ് എന്നിവ അടങ്ങിയ ആഹാരങ്ങള്‍, ചോക്ലേറ്റുകള്‍ എന്നിവയ്ക്കു പകരം പഴവര്‍ഗങ്ങള്‍ കഴിക്കുക.

* ആഹാരം രണ്ടുനേരമാക്കുക. അര വയര്‍ മാത്രം കഴിക്കുക.

* ചുക്കും കരിങ്ങാലിയുമിട്ട് വേവിച്ച വെള്ളം പകുതിയാക്കി കുറുക്കി കഴിക്കുക.

* കരിങ്ങാലി കാതലിന്റെ കഷായത്തില്‍ തേനും ചേര്‍ത്ത് കഴിക്കുക.

* പകലുറക്കം ഒഴിവാക്കുക.

Tags:    

Similar News