കരിമീന്‍ വറ്റിച്ചത് കഴിച്ചിട്ടുണ്ടോ ...; ഇങ്ങനെ തയാറാക്കാം

Update: 2024-07-14 10:52 GMT

കരിമീന്‍ കൊണ്ടുള്ള വിഭവങ്ങള്‍ മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ടതാണ്. മീന്‍ എന്നു പറയുമ്പോള്‍ കേരളത്തിലെത്തുന്നവരുടെ മനസില്‍ ആദ്യമെത്തുന്നത് കരിമീന്‍ ആയിരിക്കും. രുചികരമായ കരിമീന്‍ വറ്റിച്ചത് എങ്ങനെ തയാറാക്കാമെന്നു നോക്കാം.

ആവശ്യമായ സാധനങ്ങള്‍

കരിമീന്‍- അരക്കിലോ

ചെറിയുളളി- 2 കപ്പ്

ഇഞ്ചി- 1 ടേബിള്‍സ്പൂണ്‍

വെളുത്തുളളി- 3 വലുത്

പച്ചമുളക് - 4,5

വറ്റല്‍മുളക് ചതച്ചത്- 1 ടീസ്പൂണ്‍

കുടംപുളി - 3

മഞ്ഞള്‍പ്പൊടി - കാല്‍ ടീസ്പൂണ്‍

തേങ്ങാപ്പാല്‍- ഒന്നാം പാല്‍ കാല്‍കപ്പ്, രണ്ടാം പാല്‍ 1 കപ്പ്

കറിവേപ്പില- 2 തണ്ട്

വെളിച്ചെണ്ണ, ഉപ്പ് ആവശ്യത്തിന്

തയാറാക്കുന്ന വിധം

കുടംപുളി കാല്‍കപ്പ് വെളളത്തില്‍ കുതിര്‍ക്കാന്‍ വയ്ക്കണം. വെളുത്തുളളി, ഇഞ്ചി, ചെറിയുളളി, പച്ചമുളക് എന്നിവ ചതച്ച് മാറ്റിവയ്ക്കുക. ഒരു മണ്‍ചട്ടിയില്‍ എണ്ണ ചൂടാക്കി പകുതി കറിവേപ്പിലയും ചതച്ച ചേരുവകളും വറ്റല്‍മുളകും ചേര്‍ത്ത് മൂന്ന് മിനിറ്റ് വഴറ്റിയെടുക്കണം. ഉളളി തവിട്ട് നിറമാകേണ്ടതില്ല. ഇതിലേക്ക് മഞ്ഞള്‍പ്പൊടി കൂടിയിട്ട് നന്നായി ഇളക്കണം. ഇതിലേക്ക് കുടംപുളി വെളളത്തോടെ ഒഴിച്ച് തിളപ്പിക്കണം. മീന്‍ കഷണങ്ങളിട്ട ശേഷം രണ്ടാം പാലൊഴിച്ച് മൂടിവച്ച് വേവിക്കുക. വെന്തു കഴിയുമ്പോള്‍ ഒന്നാം പാലൊഴിച്ച് തീയണക്കാം. ബാക്കിയുളള കറിവേപ്പില കൂടിയിട്ട് വെളിച്ചെണ്ണ ഒഴിച്ച് അരമണിക്കൂര്‍ മൂടിവയ്ക്കുക. അതിനു ശേഷം ഉപയോഗിക്കാം

Tags:    

Similar News