ചിട്ടയില്ലാത്ത ഭക്ഷണരീതി രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാന്‍ കാരണമാകും. പ്രമേഹം ഉള്ളവര്‍ ഭക്ഷണത്തിന്‍റെ കാര്യത്തില്‍ ഏറെ ശ്രദ്ധിക്കണം. ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ചില ജ്യൂസുകളെ പരിചയപ്പെടാം. ഫൈബര്‍ ധാരാളം അടങ്ങിയ നെല്ലിക്കാ ജ്യൂസ് കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. ഫൈബര്‍ അടങ്ങിയ ഗ്രീന്‍ ആപ്പിള്‍ ജ്യൂസ് കുടിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാന്‍ സഹായിക്കും.
അവക്കാഡോ ജ്യൂസ് കുടിക്കുന്നതും ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ ഗുണം ചെയ്യും. മിന്‍റ് - ലൈം ജ്യൂസ്. വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ മിന്‍റ് - ലൈം ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാന്‍ സഹായിക്കും. കിവി ജ്യൂസ്. കലോറി വളരെ കുറവും വിറ്റാമിന്‍ സി ധാരാളം അടങ്ങിയതുമായ കിവി ജ്യൂസും പ്രമേഹ രോഗികള്‍ക്ക് കുടിക്കാം.
ചീര ജ്യൂസ്ആന്‍റി ഓക്സിഡന്‍റുകള്‍, നാരുകൾ എന്നിവയാൽ സമ്പുഷ്ടമായ ചീര ജ്യൂസ് കുടിക്കുന്നത് ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കാൻ സഹായിക്കും. ഇവയുടെ കലോറിയും കുറവാണ്. വെള്ളരിക്കാ ജ്യൂസ്. ഫൈബറും വെള്ളവും അടങ്ങിയതും കലോറി കുറഞ്ഞതുമായ വെള്ളരിക്കാ ജ്യൂസ് കുടിക്കുന്നതും പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. പാവയ്ക്കാ ജ്യൂസ്. ഫാറ്റും കാര്‍ബോഹൈട്രേറ്റും കലോറിയും കുറഞ്ഞ, ഫൈബര്‍ അടങ്ങിയതുമായ പാവയ്ക്കാ ജ്യൂസ് കുടിക്കുന്നതും ഏറെ നല്ലതാണ്.