വരൂ... ഇടുക്കിയിലേക്ക്; ഇടുക്കി, ചെറുതോണി അണക്കെട്ടുകൾ സന്ദർശിക്കാം

Update: 2023-09-06 09:00 GMT

ഇടുക്കി, ചെറുതോണി അണക്കെട്ടുകൾ ഒക്ടോബർ 31 വരെ സന്ദർശിക്കാൻ അവസരം. വിനോദസഞ്ചാരികളുടെ എണ്ണത്തിലുണ്ടായ വർധനയാണ് സന്ദർശനത്തീയതി ദീർഘിക്കാൻ കാരണം. ആഭ്യന്തര സഞ്ചാരികൾ മാത്രമല്ല, വിദേശസഞ്ചാരികളും ധാരാളമായി ഇടുക്കിയിലേക്കെത്തുന്നുണ്ട്. ഓണാവധി പ്രമാണിച്ച് ധാരാളം വിദ്യാർഥികളും അണക്കെട്ടുകൾ സന്ദർശിക്കാനും ബോട്ടിങ് ആസ്വദിക്കാനും എത്തിയത്. ഓണം പ്രമാണിച്ചു ഓഗസ്റ്റ് 31 വരെ ആണ് ഡാം തുറന്നുകൊടുത്തിരുന്നത്.

രാവിലെ 9.30 മുതൽ മുതൽ വൈകിട്ട് അഞ്ചു വരെയാണു സന്ദർശന സമയം. എന്നാൽ ഡാമിലെ ജലനിരപ്പും സാങ്കേതിക പരിശോധനകളും നടത്തുന്ന ബുധനാഴ്ച ദിവസം പൊതുജനങ്ങൾക്ക് സന്ദർശനാനുമതി ഉണ്ടായിരിക്കുന്നതല്ല. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി മൊബൈൽ ഫോൺ, ക്യാമറ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ കർശനമായി നിരോധിക്കുകയും ചെയ്തിട്ടുണ്ട്.

ചെറുതോണി അണക്കെട്ടിൽനിന്നു തുടങ്ങി ഇടുക്കി ആർച്ച് ഡാമും വൈശാലി ഗുഹയുമൊക്കെ കാണാൻ അവസരം ഉണ്ട്. നടക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ഡാമിനു മുകളിൽകൂടി സഞ്ചരിക്കുന്നതിനായി ബഗ്ഗി കാറുമുണ്ട്. വലിയ യാത്രാ സംഘത്തിനായി കെഎസ്ഇബി ടെമ്പോ ട്രാവലറും ലഭ്യമാണ്. ബഗ്ഗി കാറിൽ സഞ്ചരിക്കുന്നതിന് എട്ടുപേർക്ക് പേർക്ക് 600 രൂപ. മുതിർന്നവർക്ക് 40 രൂപയും കുട്ടികൾക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

Tags:    

Similar News