നല്ല ചിരിക്ക് നല്ല പല്ലുകള്‍ വേണം; മുഖസൗന്ദര്യത്തില്‍ പല്ലുകള്‍ക്കും പ്രാധാന്യമുണ്ട്

Update: 2024-08-02 11:56 GMT

തുമ്പപ്പൂ നിറമുള്ള പല്ലുകള്‍ കാട്ടിയുള്ള ചിരി കാണാന്‍ നല്ല ഭംഗിയാണല്ലേ. നല്ല ചിരിക്കു നല്ല പല്ലുകള്‍ ആവശ്യമാണ്. മുഖസൗന്ദര്യത്തിനു മാറ്റുകൂട്ടാന്‍ പല്ലുകള്‍ക്കും പ്രാധാന്യമുണ്ട്. പല്ല് വളരെ ഭംഗിയായും വൃത്തിയായും സൂക്ഷിച്ചാല്‍ മാത്രമേ മുഖസൗന്ദര്യം ഏറ്റവും നന്നായി ലഭിക്കുകയുള്ളൂ. ഇതിനു വ്യത്യാസം വരുന്നതിന്റെ കാരണങ്ങള്‍:

നിരതെറ്റിയ പല്ലുകള്‍, പല്ല് പോട് വരുമ്പോള്‍, പല്ല് പൊടിഞ്ഞുപോകുമ്പോള്‍, തട്ടലിലും മുട്ടലിലും പല്ലു പൊട്ടുമ്പോള്‍, നിറംമാറ്റം വരുമ്പോള്‍.

ഇതിനെല്ലാം കൃത്യമായ ചികിത്സ ലഭ്യമാണ്. കൃത്യമായ ചികിത്സിച്ചാല്‍ പല്ലുകള്‍ സംരക്ഷിക്കാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • പല്ലുകള്‍ മുളയ്ക്കുമ്പോള്‍ മുതല്‍ എല്ലാ വര്‍ഷവും ഡോക്ടറെ കണ്ട് പരിശോധിക്കണം
  • വളര്‍ച്ചയുടെ കാലത്ത് കൃത്യം ചികില്‍സ ലഭിച്ചാല്‍ മുഖത്തെ അസ്ഥിയുടെ വളര്‍ച്ചാ വ്യതിയാനം ക്രമീകരിക്കാന്‍ സാധിക്കും
  • ഉറപ്പിച്ചു വയ്ക്കാവുന്നതും ഊരി വയ്ക്കാന്‍ സാധിക്കുന്നതുമായ പല ഉപകരണങ്ങളും ഡോക്ടറുടെ നിര്‍ദേശപ്രകാരം ഉപയോഗിച്ചാല്‍ 12 വയസു കഴിഞ്ഞ് പല്ലില്‍ കമ്പിയിടുന്ന ചികില്‍സയുടെ സങ്കീര്‍ണത കുറയും
  • പല്ലിന്റെ രൂപഭംഗി മുഖത്തിന് അനുയോജ്യമാക്കാന്‍ സ്‌മൈല്‍ മേക്ക്ഓവര്‍ / സ്‌മൈല്‍ ഡിസൈന്‍ ചികിത്സകള്‍ നടത്തുന്നത് ഗുണം ചെയ്യും. കോമ്പസിറ്റ് ഫില്ലിംഗ്, ക്രൗണ്‍, വൈനീറിഗ് ചികില്‍സകള്‍ നടത്തി പല്ലിന്റെ രൂപഭംഗി വീണ്ടെടുത്ത് മുഖത്തിന് അനുയോജ്യമായ ചന്തം വരുത്താനാവും.
  • പല്ലിന്റെ നിറം സ്വാഭാവികമായും നേരിയ മഞ്ഞ നിറം കലര്‍ന്നതാണ്. ഇനാമലിന്റെ കട്ടി കുറഞ്ഞാല്‍ മഞ്ഞ നിറം കൂടുതലായി കാണാന്‍ സാധിക്കും. കാരണം ഉള്ളിലുള്ള ഡന്റീന്റെ നിറം കൂടുതല്‍ മഞ്ഞയായതിനാലാണ് ഇത്. ബലവും ശക്തിയും കുറച്ച് കൃത്യമായ രീതിയില്‍, സോഫ്റ്റ് ടൂത്ത് ബ്രഷ് ഉപയോഗിച്ച് പല്ല് തേയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
  • പുകവലി, മുറുക്കാന്‍, പാന്‍, ചില മരുന്നുകളുടെ ഉപയോഗം വഴി ഉണ്ടാകുന്ന കറകള്‍ എന്നിവ ക്ലീനിംഗ്, വൈറ്റനിംഗ്/ ബ്ലീച്ചിംഗ് നടത്തി ശരിയാക്കാം
  •  അപകടത്തില്‍പ്പെട്ട് പൊട്ടിപ്പോകുന്നതും നഷ്ടപ്പെടുന്നതുമായ പല്ലുകള്‍ ആവശ്യമെങ്കില്‍ ക്യാപ്പ് ഇട്ട് സ്വാഭാവിക ഭംഗിയില്‍ തിരികെ കൊണ്ടുവരാം. നഷ്ടപ്പെടുന്ന പല്ലുകള്‍ ഇംപ്ലാന്റ്, ബ്രിഡ്ജ് ചികില്‍സ വഴി പരിഹരിക്കാം. വര്‍ഷത്തില്‍ ഒരിക്കല്‍ ഡോക്ടറെ കണ്ട് പരിശോധിപ്പിച്ചാല്‍ മാത്രമേ ചികിത്സയുടെ ഗുണഫലം ദീര്‍ഘകാലം നിലനില്‍ക്കുകയുള്ളൂ.
Tags:    

Similar News