ഒരു സ്പൂൺ ചായപ്പൊടി മതി, നര മാറും; ഈ ഡൈ പരീക്ഷിച്ച് നോക്കൂ

Update: 2024-09-23 10:11 GMT

കെമിക്കലുകൾ ധാരാളമായി ഉപയോഗിച്ചാൽ അത് രൂക്ഷമായ മുടി കൊഴിച്ചിലിന് കാരണമാകുന്നു. മാത്രമല്ല, മുടി പെട്ടെന്ന് നരയ്ക്കാനും തുടങ്ങും. ഇത് മാറ്റുന്നതിനായി ഒറ്റ ഉപയോഗത്തിൽ തന്നെ ഫലം തരുന്ന ഒരു ഡൈ പരിചയപ്പെടാം.

ആവശ്യമായ സാധനങ്ങൾ

വെള്ളം - ആവശ്യത്തിന്

തേയിലപ്പൊടി - നാല് ടീസ്പൂൺ

ഉണക്കനെല്ലിക്ക - ഒരു പിടി

ഹെന്നപ്പൊടി - 1 ടേബിൾസ്പൂൺ

കയ്യോന്നി പൊടി - 1 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം

കട്ടൻചായ തിളപ്പിച്ച് കുറുക്കി തണുപ്പിച്ചെടുക്കണം. ഈ കട്ടൽചായയിലേക്ക് ഉണക്ക നെല്ലിക്കയിട്ട് കുറഞ്ഞത് എട്ട് മണിക്കൂറെങ്കിലും കുതിർക്കാൻ വയ്ക്കണം. ശേഷം ഇതിനെ നന്നായി അരച്ചെടുത്ത് ഒരു ഇരുമ്പ് ചീനച്ചട്ടിയിലേക്ക് മാറ്റി ചൂടാക്കി ക്രീം രൂപത്തിലാക്കിയെടുക്കുക. ചൂട് ചെറുതായി മാറിവരുമ്പോൾ അതിലേക്ക് ഹെന്നപ്പൊടിയും കയ്യോന്നിപ്പൊടിയും ചേർത്ത് യോജിപ്പിച്ച് ഒരു രാത്രി മുഴുവൻ അടച്ച് വയ്ക്കണം.

ഉപയോഗിക്കേണ്ട രീതി

ഷാംപൂ ചെയ്ത് ഉണക്കിയ മുടിയിലേക്ക് വേണം ഡൈ പുരട്ടിക്കൊടുക്കാൻ. രണ്ടോ മൂന്നോ മണിക്കൂർ വയ്ക്കാം. സൈനസൈറ്റിസ് പോലുള്ള പ്രശ്നങ്ങളുള്ളവർ അധികനേരം വയ്ക്കാതിരിക്കുന്നതാവും നല്ലത്. ഷാംപൂ ഉപയോഗിക്കാതെ വേണം കഴുകി കളയാൻ. നന്നായി നരയുള്ളവർ ആഴ്ചയിൽ മൂന്നുതവണ ഉപയോഗിക്കണം. ക്രമേണ ഉപയോഗം കുറച്ചുവരാവുന്നതാണ്.

Tags:    

Similar News