മനുഷ്യന് വെള്ളം കുടിക്കാതെ എത്ര നാൾ ജീവിക്കാൻ കഴിയും..?

Update: 2023-11-05 09:36 GMT

മ​നു​ഷ്യനു വെള്ളം കുടിക്കാതെ എത്ര നാൾ ജീവിക്കാൻ കഴിയും? വെള്ളം കുടിക്കാതെ ഇരിക്കുന്ന അവസ്ഥയെക്കുറിച്ചു നാം ചിന്തിച്ചിട്ടുപോലുമുണ്ടാകില്ല. എന്നാൽ, ഇതേക്കുറിച്ച് ചില പഠനങ്ങൾ പറയുന്നതിങ്ങനെയാണ്. ‌വെ​ള്ള​മി​ല്ലാ​തെ ആ​ളു​ക​ൾ​ക്ക് രണ്ടു ദി​വ​സം മു​ത​ൽ ഏഴു ദിവസം വരെ ജീ​വി​ക്കാ​ൻ ക​ഴി​യു​മത്രെ! എന്നാൽ ഇത് പല ഘടകങ്ങളെയും ആശ്രയിച്ചാണിരിക്കുന്നത്. വ്യായാമം ചെയ്യുന്ന സമയത്ത് മണിക്കൂറുകൾക്കുള്ളിൽ നിർജലീകരണം സംഭവിക്കാം. അപ്രതീക്ഷിതമായി കാറിൽ കുടുങ്ങുപ്പോകുന്ന ആൾക്കും ഇതുപോലെ വളരെ പെട്ടെന്ന് നിർജലീകരണം സംഭവിക്കാം.

തന്‍റെ ഗവേഷണഫലങ്ങളെ അടിസ്ഥാനമാക്കി വാ​ഷിം​ഗ്ട​ൺ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലെ ബ​യോ​ള​ജി​സ്റ്റ് റാ​ൻ​ഡ​ൽ പാ​ർക്ക​ർ പറയുന്നതിങ്ങനെയാണ്. വ​ള​രെ ചൂ​ടു​ള്ള അ​ന്ത​രീ​ക്ഷ​ത്തി​ൽ മു​തി​ർ​ന്ന​വ​രു​ടെ ശ​രീ​ര​ത്തി​ൽനി​ന്ന് ഒ​ന്നു മു​ത​ൽ 1.5 ലി​റ്റ​ർ വ​രെ വെ​ള്ളം വി​യ​ർ​പ്പിന്‍റെ രൂ​പ​ത്തി​ൽ പുറന്തള്ളും. ഈ സമ‍യങ്ങളിൽ വെള്ളം ലഭിച്ചില്ലെങ്കിൽ നി​ർജ​ലീ​ക​ര​ണം സം​ഭ​വി​ക്കു​ന്നു. ശ​രീ​രം വേ​ഗ​ത്തി​ൽ ഓ​ക്സി​ജ​ൻ പ​മ്പ് ചെ​യ്യു​ക​യും ശ​രീ​ര​ഭാ​ര​ത്തി​ന്‍റെ ര​ണ്ട് ശ​ത​മാ​നം അ​തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്യു​ന്നു.

ര​ണ്ടാം ഘ​ട്ടം, ക്ഷീ​ണം, ത​ല​വേ​ദ​ന തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ത്യ​ക്ഷ​പ്പെ​ടും. കി​ഡ്നി​യി​ൽ നി​ന്ന് മൂ​ത്ര​സ​ഞ്ചി​യി​ലേ​ക്ക് എത്തുന്നതിന്‍റെ അളവു കുറയുന്നതുമൂലം മൂത്രത്തിന് ഇരുണ്ടനിറമാകും. വി​യ​ർ​പ്പിന്‍റെ അളവിൽ കുറവു രേഖപ്പെടുത്തും. ഇ​തു​മൂ​ലം ശ​രീ​ര​ത്തിന്‍റെ താ​പ​നി​ല വ​ർധി​ക്കു​ന്നു. ഇ​തൊ​രു മു​ന്ന​റി​യി​പ്പാ​ണ്. ര​ക്തം ക​ട്ടി​യാ​കു​ന്നു എ​ന്നാ​ണ് ഇ​തു​കൊ​ണ്ട് അ​ർ​ഥ​മാ​ക്കു​ന്ന​ത്. ഓ​ക്സി​ജ​ന്‍റെ അ​ള​വ് നി​ല​നി​ർ​ത്തു​ന്ന​തി​നു ഹൃ​ദ​യം വേ​ഗ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കാൻ തുടങ്ങും. ഈ ​സ​മ​യ​ത്ത് ന​മ്മു​ടെ ശ​രീ​ര​ത്തിന്‍റെ ഭാ​രം നാലു ശ​ത​മാ​നം വ​രെ കു​റ​യു​ന്നു. ഇ​തു​മൂ​ലം ര​ക്ത സ​മ്മ​ർ​ദ്ധം കു​റ​യു​ക​യും ത​ല​ക​റ​ക്ക​മു​ണ്ടാ​കു​ക​യും ചെ​യ്യു​ന്നു.

മൂ​ന്നാം ഘ​ട്ടം അപകടം നിറഞ്ഞ അവസ്ഥയിലേക്കു കൊണ്ടുപോകും. ഈ ​അ​വ​സ്ഥ​യി​ൽ ശ​രീ​ര​ഭാ​രം ഏ​ഴ് ശ​ത​മാ​നം വ​രെ കു​റ​യു​ന്നു. ബി​പി സ​ന്തു​ലി​ത​മാ​യി നി​ല​നി​ൽ​ക്കി​ല്ല. കി​ഡ്‌​നി പോ​ലു​ള്ള സു​പ്ര​ധാ​ന അ​വ​യ​വ​ങ്ങ​ളി​ലേ​ക്കു​ള്ള ര​ക്ത വി​ത​ര​ണം കു​റയും. ഇ​തി​ലൂ​ടെ അ​വ​യ​വ​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കാം. ഇ​തി​നെ അ​ക്യൂ​ട്ട് ട്യൂ​ബു​ലാ​ർ നെ​ക്രോ​സി​സ് എ​ന്നാണു വിളിക്കുന്നത്.

വെള്ളവും ഭക്ഷണവുമില്ലാതെ ഒരു വ്യക്തിക്ക് എത്ര ദിവസം ജീവിക്കാനാകും എന്നു കൃത്യമായി പറയാനാവില്ല. ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌വെ​ള്ള​വും ഭ​ക്ഷ​ണ​വു​മി​ല്ലാ​തെ ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ലം ജീ​വി​ച്ച​തി​ന്‍റെ റെ​ക്കോ​ർ​ഡ് ആ​ൻ​ഡ്രി​യാ​സ് മി​ഹാ​വെ​ക്‌​സി​ന്‍റെ പേ​രി​ലാ​ണ്. വെ​ള്ള​മി​ല്ലാ​തെ കു​റെ നാ​ൾ ജീ​വി​ച്ച​വ​ർ വേ​റെ​യു​മു​ണ്ട്. എ​ന്നാ​ൽ ഒ​രു പ​രി​ധി ക​ഴി​ഞ്ഞ​പ്പോ​ൾ അ​വ​രെല്ലാം സ്വ​ന്തം മൂ​ത്രം കു​ടി​ച്ചിരുന്നതായി വെളിപ്പെടുത്തിയിട്ടുണ്ട്.

Tags:    

Similar News