ലിപ്സ്റ്റിക്ക് ഇട്ട് ചുണ്ടിന്റെ ഭംഗി കൂട്ടുന്നവരാണ് ഇന്ന് എല്ലാവരും. സ്ത്രീകള്‍ മാത്രമല്ല ചില പുരുഷന്മാരും ലിപ്സ്റ്റിക്കിന്റെ ആരാധകരാണ്. ചുണ്ടിന്റെ ആകൃതി എടുത്ത് കാണിക്കാനും മുഖത്തിന് കൂടുതല്‍ ആകര്‍ഷണീയത നല്‍കാനും ലിപ്സ്റ്റിക്കിന് ആകും.
പക്ഷെ എപ്പോഴും ഇങ്ങനെ വാരി തേക്കുന്ന ലിപ്സ്റ്റിക്കില്‍ എത്രമാത്രം കെമിക്കല്‍ ഉണ്ടെന്ന് അറിയോ? ചുണ്ടിന് ഭംഗി ഉണ്ടാകുമെങ്കിലും പര്‍ശ്വഫലങ്ങള്‍ പലതും വന്നേക്കാം. എന്നാല്‍ ചുണ്ട് ചുവക്കാനും അതിലൂടെ മുഖത്ത് ആകര്‍ഷണം തോന്നാനും കെമിക്കലുകളടങ്ങിയ ലിപ്സ്റ്റിക്കുകള്‍ തന്നെ വേണമെന്നില്ല. അതിനുള്ള വഴികളാണ് ചുവടെ പറയുന്നത്. ഹോംമെയ്ഡ് ലിപ്സ്റ്റിക് ആണ് ഇവിടെ ട്രൈ ചെയ്യുന്നത്.
രണ്ട് ചെമ്പരത്തിപ്പൂവ്, ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ, ഒരു ടീസ്പൂണ്‍ നാരങ്ങാനീരോ നെല്ലിക്കാ നീരോ എന്നിവയാണ് ഇതിന് വേണ്ടത്. ആദ്യം രണ്ട് ചെമ്പരത്തിപ്പൂവ് എടുത്ത് അതിലേക്ക് അഞ്ച് തുള്ളി വെളിച്ചെണ്ണ ഒഴിച്ച് കൈകൊണ്ട് നന്നായി പിഴിഞ്ഞ് അതിന്റെ ജ്യൂസെടുക്കുക. ഇതിലേക്ക് ഒരു ടീസ്പൂണ്‍ നാരങ്ങാനീര് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. നാരങ്ങ ഇല്ലെങ്കില്‍ പകരം നെല്ലിക്ക നീര് ഉപയോഗിക്കുന്നതും നല്ലതാണ്.
ഇത് ലിപ്സ്റ്റികിന് പകരം ചുണ്ടില്‍ തേക്കാവുന്നതാണ്. ഇടക്കിടെ ഈ കൂട്ട് ഉപയോഗിക്കുക. ഈ കൂട്ട് ചുണ്ടില്‍ തേച്ചാല്‍ തന്നെ ചുണ്ടിന് പിങ്ക് നിറം ലഭിക്കുന്നത് കാണാം. ഇത് തയ്യാറാക്കി ഫ്രിഡ്ജില്‍ വച്ചാല്‍ രണ്ടാഴ്ച വരെ ഇത് കേടുകൂടാതെയിരിക്കും.