ഇത്തിരി കുഞ്ഞനാണ്..., എന്നാലും ഹൃദയം, കേശസംരക്ഷണത്തിന് പംപ്കിൻ സീഡ്...; മനസിലാക്കാം ചില കാര്യങ്ങൾ

Update: 2024-08-13 09:38 GMT

ആരോഗ്യസംരക്ഷണത്തിന് പംപ്കിൻ സീഡുകൾ/മത്തങ്ങാ വിത്തുകൾക്കു സുപ്രധാന റോളുകളുണ്ട്. ജീവിതത്തിരക്കുകൾക്കിടയിൽ ഭക്ഷണകാര്യത്തിൽ ശ്രദ്ധ ചെലുത്താൻ കഴിയാതിരിക്കുന്നവർ ഭക്ഷണത്തിൽ പംപ്കിൻ സീഡുകൾ തീർച്ചയായും ഉൾപ്പെടുത്തണം. പംപ്കിൻ സീഡുകളുടെ ഗുണം മനസിലാക്കാം.

മഗ്നീഷ്യം, സിങ്ക്, ഇരുമ്പ്, ചെമ്പ് തുടങ്ങി അവശ്യ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ പംപ്കിൻ സീഡുകൾ പോഷകാഹാരമാണ്. ഹൃദയത്തിന്റെ ആരോഗ്യത്തിനും ചർമസംരക്ഷണത്തിനും കേശാരോഗ്യത്തിനും പംപ്കിൻ സീഡുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് അനിവാര്യമാണ്.

മത്തങ്ങാവിത്തുകൾ ഹൃദയാരോഗ്യത്തിന് അനിവാര്യമാണ്. ആരോഗ്യകരമായ കൊഴുപ്പുകളുടെ, പ്രത്യേകിച്ച് ഒമേഗ3, ഒമേഗ6 ഫാറ്റി ആസിഡുകളുടെ കലവറയാണ് മത്തങ്ങാവിത്തുകൾ. കൊഴുപ്പ്, കൊളസ്ട്രോൾ അളവ് എന്നിവ കുറയ്ക്കുന്നതിലൂടെ ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തുന്നു. ഇതിൽ ഉയർന്ന അളവിൽ മഗ്നീഷ്യം അടങ്ങിയതിനാൽ ആരോഗ്യകരമായ രക്തസമ്മർദം നിലനിർത്താനും പംപ്കിൻ സീഡുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഉചിതമാണ്.

മുടിയുടെ ആരോഗ്യത്തിൽ വളരെ അധികം സഹായിക്കുന്ന ഘടകമാണ്. ഇതിലെ കുക്കർ ബിറ്റിൻ അമിനോ ആസിഡിന്റെ സാന്നിധ്യം മുടിവളരാൻ സഹായിക്കുന്നു. പംപ്കിൻ സീഡ് ഉപയോഗിച്ച് എണ്ണ കാച്ചുന്നതിലൂടെ മുടി നല്ല കട്ടിയായി വളരാൻ സഹായകമാകുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.

Tags:    

Similar News