വാഴപ്പിണ്ടികൊണ്ടുള്ള വിഭവങ്ങൾ പുതുതലമുറയ്ക്കും പ്രിയപ്പെട്ടതാകുന്നു. കാരണം, അതിന്റെ ആരോഗ്യഗുണങ്ങളെക്കുറിച്ചുള്ള അറിവും അനുഭവവുമാണു കാരണം. സ്വാദിഷ്ടമായ ഭക്ഷണം മാത്രമല്ല, നാരുകൾ ധാരാളമടങ്ങിയ ഒന്നു കൂടിയാണിത്. പല അസുഖങ്ങൾക്കുമുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. ദിവസവും ഒരു ഗ്ലാസ് വാഴപ്പിണ്ടി ജ്യൂസ് കുടിച്ചാൽ, അല്ലെങ്കിൽ വാഴപ്പിണ്ടി ഡയറ്റിൽ ഉൾപ്പെടുത്തിയാൽ ലഭിയ്ക്കുന്ന ആരോഗ്യപരമായ ഗുണങ്ങൾ നിരവധിയാണ്.
പ്രമേഹത്തിന്
പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ് വാഴപ്പിണ്ടി ജ്യൂസ്. ഇതിലെ ഫൈബറുകളാണ് ഈ ഗുണം നൽകുന്നത്. ഫൈബറുകൾ രക്തത്തിലെ ഗ്ലൂക്കോസ് തോത് കൃത്യമായ നില നിർത്താനും ഇൻസുലിൻ പ്രവർത്തനങ്ങൾക്കുമെല്ലാം സഹായിക്കുന്നു. ഇതിന്റെ ജ്യൂസ് അരിയ്ക്കാതെ കുടിയ്ക്കുന്നത് പ്രമേഹത്തിനുള്ള നല്ലൊരു മരുന്നാണ്.
മലബന്ധം, ദഹന പ്രശ്നങ്ങൾക്കും നല്ലതാണ്. ഇത് ദഹന പ്രക്രിയ ശക്തിപ്പെടുത്തുന്നു. ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങൾ ഒഴിവാക്കാൻ ഇത് നല്ലതാണ്. മലബന്ധം പോലുളള പ്രശ്നങ്ങൾക്കും ഇതൊരു നല്ല പരിഹാരമാണ്.
കിഡ്നി സ്റ്റോൺ
കിഡ്നി സ്റ്റോൺ അഥവാ മൂത്രാശയക്കല്ലിനുള്ള നല്ലൊരു പ്രതിവിധിയാണ് വാഴപ്പിണ്ടി ജ്യൂസ്. ് ആയുർവേദം പണ്ടു മുതൽ തന്നെ പറയുന്ന ഒരു പ്രതിവിധിയാണിത്. ഇത് കിഡ്നി സ്റ്റോൺ അലിയിച്ചു കളയുന്നു. യൂറിനറി ട്രാക്റ്റിലെ ടോക്സിനുകൾ നീക്കാനുള്ള നല്ലൊരു വഴി കൂടിയാണിത്. ഇത് മൂത്ര വിസർജനം ശക്തിപ്പെടുത്തുന്നതു കൊണ്ടു തന്നെ ശരീരത്തിലെ ടോക്സിനുകൾ നീക്കുന്നത് ഏറെ നല്ലതാണ്. അസിഡിറ്റി പ്രശ്നങ്ങൾ ഒഴിവാക്കാനുള്ള നല്ലൊരു മാർഗമാണ് വാഴപ്പിണ്ടി ജ്യൂസ്. ഇത് വയറ്റിലെ അൾസർ ബാധ ഒഴിവാക്കാനും നല്ലതാണ്. രാവിലെ വെറുംവയറ്റിൽ ഒരു കപ്പ് വാഴപ്പിണ്ടി ജ്യൂസ് കുടിയ്ക്കുന്നത് അസിഡിറ്റി ഒഴിവാക്കാൻ സഹായിക്കും.
ബിപി
ബിപിയുള്ളവർക്കു കുടിയ്ക്കാവുന്ന നല്ലൊരു മരുന്നാണ് വാഴപ്പിണ്ടി ജ്യൂസ്. ഇത് ബിപി നിയന്ത്രിച്ചു നിർത്താൻ സഹായിക്കുന്ന നല്ലൊരു മരുന്നാണ്. ബിപി പ്രശ്നങ്ങളെങ്കിൽ ദിവസവും ഒരു ഗ്ലാസ് ജ്യൂസ് കുടിയ്ക്കുന്നത് ഗുണം ചെയ്യും.
അനീമിയ
അനീമിയ പോലുള്ള പ്രശ്നങ്ങളുൾക്കുള്ള നല്ലൊരു പരിഹാരമാണ് വാഴപ്പിണ്ടി. അയേൺ, വൈറ്റമിൻ ബി 6 എന്നിവ ധാരാളമടങ്ങിയ ഇവ രക്തത്തിലെ ഹീമോഗ്ലോബിന്റെ തോത് വർധിപ്പിയ്ക്കാൻ സഹായിക്കുന്നു.
വയറ്റിലെ കൊഴുപ്പ്
വയറ്റിലെ കൊഴുപ്പ് അലിയിച്ചു കളയാനുള്ള നല്ലൊരു വഴിയാണ് വാഴപ്പിണ്ടി ജ്യൂസ്. ഇതിൽ അൽപം ഇഞ്ചി ചേർത്തു കഴിയ്ക്കുന്നതാണ് ഏറെ നല്ലത്. ഇഞ്ചി നീരു ചേർത്താലും മതിയാകും. ദഹനവും അപചയ പ്രക്രിയ ശക്തിപ്പെടുത്താൻ ഇത് ഏറെ നല്ലതാണ്. നാരുകൾ ഏറെ അടങ്ങിയിരിയ്ക്കുന്നതു കൊണ്ടു തന്നെ ഇത് വയറും തടിയും കുറയ്ക്കാൻ സഹായകമാണ്. ദഹനത്തിനും നല്ല ശോധനയ്ക്കുമെല്ലാം സഹായിക്കും. വാഴപ്പിണ്ടി ജ്യൂസ് ദിവസവും കുടിയ്ക്കുന്നത് തടി കുറയ്ക്കാനുള്ള ഏറ്റവും മാർഗമാണ്.