കഴിച്ചിട്ടുണ്ടോ മാമ്പഴ പ്രഥമന്‍; അടിപൊളിയായി തയാറാക്കാം

Update: 2023-12-13 08:24 GMT

മാമ്പഴ പ്രഥമന്‍

ചേരുവകള്‍

മാമ്പഴം പഴുത്തത് - 1/2 കിലോ

ശര്‍ക്കര - 3 1/2 കിലോ

കടലപ്പരിപ്പ് വേവിച്ചത് - 1/2 കപ്പ്

തേങ്ങാപ്പാല്‍ - 2 തേങ്ങയുടെ, ഒന്നാം പാല്‍, രണ്ടാം പാല്‍

നെയ്യ് - 4 ടീസ്പൂണ്‍

അണ്ടിപ്പരിപ്പ് - 1/4 കപ്പ്

കിസ്മിസ് - 1/4 കപ്പ്

ജീരകപ്പൊടി - 1/2 ടീസ്പൂണ്‍

തയാറാക്കുന്ന വിധം

തൊലി കളഞ്ഞ മാങ്ങ ചെറിയ കഷണങ്ങളാക്കി ആവശ്യത്തിന് വെള്ളമൊഴിച്ച് വേവിക്കുക. ഇതില്‍ ശര്‍ക്കര കട്ടിയാക്കി ഉരുക്കി അരിച്ചത് ചേര്‍ത്തിളക്കി വരട്ടുക. രണ്ടാംപാല്‍ ചേര്‍ത്ത് തിളപ്പിച്ച് വേവിച്ച കടലപ്പരിപ്പ് ചേര്‍ക്കുക. ഒന്നാം പാല്‍ ഒഴിച്ച് അടുപ്പില്‍ നിന്നു വാങ്ങുക. നെയ്യില്‍ അണ്ടിപ്പരിപ്പ്, കിസ്മിസ് വറുത്ത് ചേര്‍ക്കുക. ജീരകപ്പൊടി ചേര്‍ത്തിളക്കുക. 

Tags:    

Similar News