ആളെക്കൊല്ലി മത്സ്യം; സൂക്ഷിച്ചു പാകം ചെയ്യാത്ത മത്സ്യം കഴിച്ചാൽ മരണം ഉറപ്പ്

Update: 2023-09-26 10:17 GMT

മത്സ്യവിഭവങ്ങൾ ആസ്വദിക്കാത്തവർ വിരളമാണ്. ഇറച്ചി ഇഷ്ടപ്പെടാത്തവർ പോലും മത്സ്യവിഭവങ്ങൾ ആസ്വദിക്കുന്നു. ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ടപ്പെടുന്ന വിഭവങ്ങളിലൊന്നാണ് മത്സ്യം. അതേസമയം, എല്ലാ മത്സ്യങ്ങളും ഭക്ഷ്യയോഗ്യമല്ല. ചിലതാകട്ടെ വിഷമുള്ളവയുമാണ്. ഇതിൽ സയനൈഡിനേക്കാൾ വിഷമുള്ളതുമുണ്ട്. അത്തരത്തിലൊരു മത്സ്യമാണ് ഫുഗു മത്സ്യം. ജപ്പാനിലാണ് ഇത് പ്രധാനമായുമുള്ളത്. കഴിച്ചാലുടൻ മരണം നിശ്ചയം. എന്നാൽ ജപ്പാനിലെ ഭക്ഷണപ്രിയരുടെ ഇഷ്ടപ്പെട്ട മത്സ്യമാണ് ഫുഗു. പാകപ്പെടുത്തിയെടുക്കുന്ന ഇതിനാകട്ടെ വൻ വിലയും.

ഫുഗു മത്സ്യം പാകംചെയ്യുന്ന ഷെഫിന് പ്രത്യേകം കഴിവും പരിചയവും ഉണ്ടാവണം. ഇല്ലെങ്കിൽ, കഴിക്കുന്നയാളുടെ മരിക്കും തീർച്ച!. അറിവില്ലാതെ ഫുഗു മത്സ്യം പാകം ചെയ്ത് കഴിച്ച് ജപ്പാനിൽ പരലോകം പൂകിയവർ നിരവധിയാണ്. എങ്കിലും ജപ്പാനിലെ ഏറ്റവും പ്രിയങ്കരമായതും വില കൂടിയതുമായ മത്സ്യമായി ഇപ്പോഴും ഫുഗു വാഴുന്നു. മഞ്ഞുകാലത്താണ് ഇതിനു വലിയ ഡിമാൻഡ്.

ഫുഗുവിന്റെ കരൾ, തൊലി, കുടൽ, അണ്ഡാശയം എന്നിവയിൽ ഉഗ്രവിഷമുള്ള ടെട്രോ ഡോക്സിൻ അടങ്ങിയിട്ടുള്ളതാണ് ഇത് ആളെക്കൊല്ലിയാകാൻ കാരണം. ഇത് കഴിച്ച ഉടനെതന്നെ ഛർദ്ദി, വയറിളക്കം, പക്ഷാഘാതം എന്നിവയുണ്ടാകാം. ഫുഗുവിന്റെ കരളിലാണ് എറ്റവും അധികം വിഷം. മികച്ച ഷെഫുകൾക്കു മാത്രമേ ഇതിൽനിന്നു വിഷം വേർതിരിച്ചെടുക്കാൻ സാധിക്കൂ. പ്രത്യേകം അനുമതിയുള്ള ഹോട്ടലുകൾക്കു മാത്രമെ ഫുഗു വിഭവങ്ങൾ തയാറാക്കാനും വിൽക്കാനും സാധിക്കൂ.

Tags:    

Similar News