മാനസിക ആരോഗ്യം സംരക്ഷിക്കാം; പഴങ്ങളും പച്ചക്കറിയും കഴിക്കൂ

Update: 2023-12-07 10:09 GMT

മാനസികാരോഗ്യം സംരക്ഷിക്കാൻ പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കണമെന്ന് പഠനം. പൂർണമായും പച്ചക്കറികളിലേക്കു തിരിയുകയല്ല അൽപ്പാൽപമായി ഭക്ഷണശീലം മാറ്റുകയാണ് വേണ്ടത്. ദിവസം ഒരുനേരത്തേക്ക് എങ്കിലും പച്ചക്കറികൾ മാത്രം ഭക്ഷണമാക്കാനാണ് ഗവേഷകർ ആവശ്യപ്പെടുന്നത്. ഇതിനൊപ്പം ദിവസവും രാവിലെ നടപ്പ് പോലെയുള്ള വ്യായാമവും ശീലിക്കണം. പഴങ്ങളും പച്ചക്കറികളും മാനസികാരോഗ്യത്തിന് ഉത്തമം.

വിവിധ പഠനങ്ങൾ ഇവയുടെ ഗുണങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. മാനസിക പിരിമുറുക്കങ്ങൾ തടയാൻ പഴങ്ങൾ സഹായിക്കും. ധാരാളം പച്ചക്കറികളും പഴങ്ങളും കഴിക്കുന്നത് ശരീരത്തിന് മാത്രമല്ല മാനസിക ആരോഗ്യത്തിനും നല്ലതാണ്. പച്ചക്കറികളും പഴങ്ങളും ധാരാളമായി ഭക്ഷണമാക്കുന്ന ആളുകളുടെ മാനസിക ആരോഗ്യനില മെച്ചപ്പെടുത്തിയതായി ഗവേഷകർ കണ്ടെത്തി. ഓർമ വർധിപ്പിക്കുന്നതിനൊപ്പം ജീവിത സംതൃപ്തിയും പച്ചക്കറികളും പഴവും കൂടുതൽ കഴിക്കുന്നവർ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നാണ് പഠനത്തിൽ കണ്ടത്.

Tags:    

Similar News