വാളന്‍പുളിയുണ്ടോ?; മുഖം മിനുക്കാം

Update: 2023-11-06 10:30 GMT

വാളന്‍പുളി കൊണ്ട് മുഖം മിനുക്കാനോ? ഇത്തിരി പുളിക്കും എന്നു മുഖം ചുളിക്കാന്‍ വരട്ടെ. വെയിലേറ്റ് മുഖവും കൈകളും കരുവാളിച്ചു പോകുന്നത്തിന് ഉത്തമപരിഹാരമാണ് പുളി. വാളന്‍പുളി ബ്ലീച്ചിങ് കൊണ്ട് മുഖം മിനുക്കിയെടുക്കാം. വീട്ടില്‍ വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന ബ്യൂട്ടി ട്രീറ്റ്‌മെന്റ് ആണിത്.

ആവശ്യമായ സാധനങ്ങള്‍

1. ഉണങ്ങിയ വാളന്‍പുളി ഒരു ചെറുനാരങ്ങാ വലിപ്പത്തില്‍

2. അര ടീ സ്പീണ്‍ കസ്തൂരി മഞ്ഞള്‍

തയാറാക്കുന്ന വിധം

വാളന്‍പുളിയില്‍ അര ഔണ്‍സ് വെള്ളമൊഴിച്ച് കുതിര്‍ക്കുക. കുതിര്‍ന്ന ശേഷം നന്നായി കുഴച്ച് കുഴമ്പു രൂപത്തിലാക്കി ഒരു ഗ്ലാസ് ബൗളിലേക്ക് അരിച്ചെടുക്കുക. ശേഷം കസ്തൂരി മഞ്ഞള്‍ പൊടി ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.

ഉപയോഗിക്കുന്ന വിധം

മുഖം നന്നായി കഴുകി വൃത്തിയാക്കി ശേഷം തയാറാക്കി വച്ച മിശ്രിതം വിരലുപയോഗിച്ച് മുഖത്ത് പുരട്ടുക. 20 മിനിട്ടിനു ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. വൃത്തിയുള്ള ടവ്വല്‍ കൊണ്ട് മുഖത്തെ വെള്ളം ഒപ്പിയെടുക്കുക.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. മിശ്രിതം ചെവിക്കു പിന്നില്‍ പുരട്ടി അലര്‍ജിയില്ലെന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രം മുഖത്തു പുരട്ടുക.

2. മിശ്രിതം മുഖത്തു പുരട്ടുമ്പോള്‍ കണ്ണിനു ചുറ്റും ഒഴിവാക്കുക.

തുടക്കത്തില്‍ ആഴ്ചയില്‍ മൂന്നു തവണയും പിന്നീട് രണ്ടു തവണയും ചെയ്യുക. കരുവാളിപ്പ് മാറി മുഖം തിളങ്ങും. വെയിലേറ്റു കരുവാളിച്ച മറ്റു ശരീര ഭാഗങ്ങളിലും ഈ ബ്ലിച്ചിങ് ഉപയോഗിക്കാം.

ചര്‍മ സൗന്ദര്യം നിലനിര്‍ത്താന്‍

നന്നായി വെള്ളം കുടിക്കുക. നല്ല ഉറക്കം. പ്രോട്ടീന്‍, വിറ്റമിന്‍ സി, ഡി, ഇ അടങ്ങിയ ഭക്ഷണം. വ്യായാമം എന്നിവ ശീലമാക്കുക. ശാന്തമായ മനസ് ചര്‍മ സൗന്ദര്യം വര്‍ദ്ധിപ്പിക്കും. മാനസിക പിരിമുറുക്കം കുറയ്ക്കാന്‍ ശ്വസനക്രിയകള്‍ ശരിയാംവണ്ണം ചെയ്യുക.

Tags:    

Similar News