കരള്‍ രോഗങ്ങള്‍ കൂട്ടും പാനീയങ്ങള്‍; ഇവ ഒഴിവാക്കണം

Update: 2024-11-07 11:32 GMT

ശരീരത്തില്‍ നിന്നും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനും, ദഹനം കൃത്യമായി നടക്കാനും, കരള്‍ ആരോഗ്യത്തോടെ ഇരിക്കേണ്ടത് അനിവാര്യമാണ്. സ്വയം ശുദ്ധീകരിക്കാന്‍ ശേഷിയുള്ള അവയവമാണ് കരള്‍ എങ്കിലും നമ്മള്‍ അമിതമായി കൊഴുപ്പ് അടങ്ങിയ ആഹാരങ്ങള്‍ കഴിക്കുന്നതും, മധുരം അടങ്ങിയ ആഹാരങ്ങള്‍ കഴിക്കുന്നതും, കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ആഹാരങ്ങള്‍ കഴിക്കുന്നതുമെല്ലാം നമ്മുടെ കരളില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിന് കാരണമാവുകയും, ഇത് ഫാറ്റിലിവര്‍ പോലെയുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേയ്ക്ക് നയിക്കുകയും ചെയ്യുന്നു.

കരളിന്റെ ആരോഗ്യം നശിപ്പിക്കുന്നതും, പ്രത്യേകിച്ച്, ഫാറ്റിലിവര്‍ പോലെയുള്ള രോഗാവസ്ഥകള്‍ ഉള്ളവര്‍ കഴിക്കാന്‍ പാടില്ലാത്തതും, കഴിച്ചാല്‍ കരള്‍ രോഗങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതുമായ ചില പാനീയങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം.

സോഡ

നാരങ്ങയില്‍ സോഡ വെള്ളം ചേര്‍ത്ത് കഴിക്കുന്ന നിരവധി ആളുകളുണ്ട്. ചിലര്‍ പുറത്ത് പോയി വന്നാല്‍ സോഡയായിരിക്കും കുടിക്കുന്നത്. ചിലര്‍ സോഡ കുടിക്കുന്നത് നല്ലതാണെന്നാണ് കരുതുന്നതും. എന്നാല്‍, കരളിന്റെ ആരോഗ്യത്തിന് ഏറ്റവും അപകടകാരിയാണ് സോഡ. കാരണം, സോഡയില്‍ ആര്‍ട്ടിഫിഷ്യല്‍ മധുരം ചേര്‍ത്തിരിക്കുന്നു. ഈ മധുരം കരളിന്റെ ആരോഗ്യത്തിന് നല്ലതല്ല. ഫാറ്റി ലിവര്‍ പോലെയുള്ള രോഗങ്ങള്‍ വര്‍ദ്ധിക്കുന്നതിന് ഇതൊരു കാരണമായേക്കാം.

മദ്യം

ആരോഗ്യത്തിന് ഏറ്റവും അപകടം ഉണ്ടാക്കുന്ന ഒരു പാനീയമാണ് മദ്യം. മദ്യം ചെറിയ അളവില്‍ കുടിക്കുന്നത് പോലും ആരോഗ്യത്തിന് നല്ലതല്ല. മദ്യത്തിലും ആര്‍ട്ടിഫിഷ്യല്‍ മധുരം ധാരാളം അടങ്ങിയിരിക്കുന്നു. കൂടാതെ, അമിതമായി ഇടയ്ക്കിടയ്ക്ക് കുടിക്കുന്നവരാണ് നിങ്ങളെങ്കില്‍, നിങ്ങളുടെ വിശപ്പ് ഇല്ലാതാവുകയും, ശരീരഭാരം അമിതമായി കുറയുകയും, ശരീരത്തില്‍ വീക്കം, മാനസിക പ്രശ്‌നങ്ങള്‍, ഓര്‍മ്മക്കുറവ് എന്നിവ വരാനുള്ള സാധ്യതയും വളരെ കൂടുതലാണ്. കൂടാതെ, മദ്യപാനം നിങ്ങള്‍ക്ക് കരള്‍ സംബന്ധമായ അസുഖങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാക്കുന്നുണ്ട്.

എനര്‍ജി ഡ്രിങ്ക്‌സ്

പലര്‍ക്കും എനര്‍ജി ഡ്രിങ്ക്‌സ് കഴിക്കാന്‍ വളരെയധികം താല്‍പര്യം കൂടുതലായിരിക്കും. എന്നാല്‍, എനര്‍ജി ഡ്രിങ്ക്‌സ് കുടിക്കുന്നതും കരളിന്റെ ആരോഗ്യത്തിന് ഒട്ടും തന്നെ നല്ലതല്ല. ഈ ഡ്രിങ്ക്‌സ് കുടിക്കുമ്പോള്‍ ഇന്‍സ്റ്റന്റ് ആയി ഒരു എനര്‍ജി ശരീരത്തിന് ലഭിക്കുമെങ്കിലും, കരളിന്റെ ആരോഗ്യം ഇല്ലാതാക്കും. അതിനാല്‍, നിങ്ങള്‍ക്ക് ക്ഷീണം തോന്നുമ്പോള്‍, എനര്‍ജി ഡ്രിങ്ക്്‌സ് അമിതമായി കുടിക്കുന്നതിന് പകരം, കോഫി, അതുപോലെ, കഫേയ്ന്‍ അടങ്ങിയ പാനീയങ്ങള്‍ കുടിക്കാന്‍ ശ്രമിക്കുന്നത് നല്ലതായിരിക്കും. ഇത് ക്ഷീണം അകറ്റും.

ആരോഗ്യത്തിന്

കരളിന്റൈ ആരോഗ്യം നിലനിര്‍ത്താന്‍, അമിതമായി കൊഴുപ്പും, കാര്‍ബോഹൈഡ്രേറ്റും അടങ്ങിയ ആഹാരങ്ങള്‍ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. നല്ല ഡയറ്റ് പിന്തുടരാന്‍ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. അതുപോലെ, ചെറിയ രീതിയില്‍ വ്യായാമം ചെയ്യുന്നതും കരളിന്റെ ആരോഗ്യത്തിന് വളരെയധികം നല്ലതാണ്.

Tags:    

Similar News