ചൂടിനെ തണുപ്പിക്കും പാനീയങ്ങൾ

Update: 2024-05-05 09:48 GMT

കേരളം മാത്രമല്ല, രാജ്യമെങ്ങും ചുട്ടുപഴുക്കുകയാണ്. ചൂടിനെ ചെറുക്കാനും ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാനും ധാരാളം വെള്ളം കുടിക്കേണ്ട സമയം. വേനൽക്കാലത്ത് ഉപയോഗിക്കാവുന്ന ചില പാനീയങ്ങൾ പരിചയപ്പെടാം.

1) ഐസ്‌ക്രീം ചോക്ലേറ്റ് ഡ്രിങ്ക്

ആവശ്യമായ സാധനങ്ങൾ

1. വാനില ഐസ്‌ക്രീം - അര കപ്പ്

2. വാനില എസൻസ് - അര ടീസ്പൂൺ

3. ഡ്രിങ്കിങ് ചോക്ലേറ്റ് പൗഡർ - രണ്ട് ടീസ്പൂൺ

4. പഞ്ചസാര - ആവശ്യത്തിന്

5. കട്ടിപ്പാൽ - ഒരു കപ്പ്

6. ഐസ് - പാകത്തിന്

തയാറാക്കുന്ന വിധം

ചോക്ലേറ്റ് പൗഡർ, പാൽ, എസൻസ്, ഐസ്‌ക്രീം എന്നിവ മിക്സിയിൽ അടിക്കുക. പഞ്ചസാരയും ഐസിൻറെ ചെറിയ കഷണങ്ങളും ചേർത്ത് വീണ്ടും അടിക്കുക. ഉടൻ തന്നെ ഉപയോഗിക്കുക.

2) ടെൻഡർ കോക്കനട്ട് മിൻറ് ഡ്രിങ്ക്

ആവശ്യമായ സാധനങ്ങൾ

1. ഇളനീർ (സ്പൂൺ കൊണ്ട് കോരിയെടുക്കാൻ പാകത്തിന്) - രണ്ട് എണ്ണം

2. കറുത്ത കസ്‌കസ് - ഒരു ടീസ്പൂൺ

3. പുതിനയില (നുള്ളിയെടുത്തത്) - പത്ത് എണ്ണം

4. നാരങ്ങാനീര് - അര ടീസ്പൂൺ

5. പഞ്ചസാര - ആവശ്യത്തിന് ചേർക്കുക

6. ഐസ്‌ക്യൂബ്സ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം

അര കപ്പ് വെള്ളത്തിൽ കസ്‌കസ് അഞ്ചു മിനിട്ട് കുതിരാൻ വയ്ക്കുക.

മിക്സിയിൽ ഇളനീർവെള്ളവും പുതിനയിലയും നാരങ്ങാനീരും പഞ്ചസാരയും ഐസ്‌ക്യൂബ്സും ചേർത്തടിക്കുക.

ചെറുതായി മുറിച്ച ഇളനീർക്കഷണങ്ങൾ ഗ്ലാസിലേക്ക് കുറച്ച് ഇട്ട് കുതിർത്ത കസ്‌കസ് കാൽ ടീസ്പൂൺ ചേർത്ത് അതിലേക്ക് അടിച്ച മിശ്രിതം അരിച്ചൊഴിക്കുക. വ്യത്യസ്തമായ ഒരു ഡ്രിങ്കാണിത്.

3) ചിക്കു ഡേറ്റ്സ് ഷേക്ക്

ആവശ്യമായ സാധനങ്ങൾ

1. സപ്പോട്ട - അഞ്ച് എണ്ണം

2. ഈത്തപ്പഴം സിറപ്പ് - ഒരു കപ്പ്

3. പാൽ - ഒരു പാക്കറ്റ്

4. അണ്ടിപ്പരിപ്പ് - പത്ത് എണ്ണം

6. വാനില ഐസ്‌ക്രീം - ചെറിയ ബോക്സ്

7. ടൂട്ടി ഫ്രൂട്ടി / ചെറി - അലങ്കരിക്കാൻ

തയാറാക്കുന്ന വിധം

സപ്പോട്ട തൊലിയും കുരുവും കളഞ്ഞതും അണ്ടിപ്പരിപ്പ് പത്തു മിനിട്ട് വെള്ളത്തിൽ കുതിർത്തെടുത്തതും തണുപ്പിച്ചെടുത്ത പാലും ഈത്തപ്പഴം സിറപ്പും ആവശ്യത്തിനു പഞ്ചസാരയും ചേർത്ത് അടിക്കുക.

ഗ്ലാസിലേക്ക് ഒഴിച്ച് മുകളിൽ ഒരു സ്‌കൂപ്പ് ഐസ്‌ക്രീം ഇട്ട് ടൂട്ടി ഫ്രൂട്ടിയോ അല്ലെങ്കിൽ ഒരു ചെറിയോ വച്ച് അലങ്കരിക്കാവുന്നതാണ്.

Tags:    

Similar News