പപ്പായ കഴിക്കാന്‍ മാത്രമല്ല, സൗന്ദര്യസംരക്ഷണത്തിനും ഉപയോഗിക്കാം. വെയിലേറ്റുണ്ടാകുന്ന കരിവാളിപ്പ് മാറ്റാം പപ്പായ ഉപയോഗത്തിലൂടെ. പപ്പായ കൊണ്ട് ചര്‍മത്തെ തണുപ്പിക്കാം. അമേരിക്കക്കാരിയായ പപ്പായ കൊണ്ട് സണ്‍ ടാനില്‍നിന്ന് ചര്‍മത്തെ രക്ഷിക്കാന്‍ വളരെ നല്ലതാണ.് പപ്പായ മാസ്‌ക് തയാറാക്കുന്ന വിധം.
ആവശ്യമായ സാധനങ്ങള്‍
പപ്പായ - ഒരു കഷണം
തൈര് / ചെറുനാരങ്ങാനീര് - ഒരു ടീസ്പൂണ്‍
ഉപയോഗിക്കുന്ന വിധം
പപ്പായ തൊലി കളഞ്ഞ് മിക്‌സിയിലിട്ട് അടിച്ച് പള്‍പ്പാക്കി എടുക്കുക. അതിലേക്ക് ഒരു ടീസ്പൂണ്‍ തൈര് (ഒരു ടീസ്പൂണ്‍/ചെറുനാരങ്ങാനീര്) ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. മുഖം തണുത്ത വെള്ളത്തില്‍ കഴുകി വൃത്തിയാക്കിയ ശേഷം ഈ മിശ്രിതം പുരട്ടുക (കണ്ണും ചുണ്ടും ഒഴിവാക്കുക). 20 മിനിറ്റ് കഴിഞ്ഞശേഷം കഴുകിക്കളയുക. പപ്പായയില്‍ അടങ്ങിയിട്ടുള്ള എന്‍സൈം ഡെഡ് സെല്‍സിനെ മാറ്റും. തൈര്/ ചെറുനാരങ്ങാനീര് സണ്‍ ടാന്‍ മാറാന്‍ സഹായിക്കും.