സ്ഥിരമായി വ്യായാമം ചെയ്യാം; മറവിയെ അകറ്റാം

Update: 2023-12-07 10:27 GMT

വ്യായാമം ചെയ്യുന്നതിന് ഗുണമുണ്ടെന്ന് ആരും പറഞ്ഞ് തരേണ്ടതില്ലല്ലോ. സ്ഥിരമായി വ്യായാമം ചെയ്യുന്നവർക്ക് മറവി രോഗം (അൽഷൈമേഴ്സ്) വരാനുള്ള സാധ്യത വളരെക്കുറവാണെന്ന് പുതിയ പഠനം. വ്യായാമം ചെയ്യുന്നത് കൊണ്ട് ഉത്തേജിപ്പിക്കപ്പെടുന്ന ഒരു ഹോർമോൺ ആണ് മറവിരോഗം പ്രതിരോധിക്കുന്നത്.

ഐറിസിൻ എന്ന് ഗവേഷകർ വിളിക്കുന്ന ഒരു ഹോർമോൺ ആണ് ഇതിന് പിന്നിലുള്ളത്. ശാരീരിക അധ്വാനം നടക്കുമ്പോൾ കൂടുതലായി ഉത്തേജിപ്പിക്കപ്പെടുന്ന ഐറിസിൻ തലച്ചോറിലെ ഹിപ്പോകാംപസ് എന്ന ഭാഗത്ത് ന്യൂറോണുകൾ കൂടുതലുണ്ടാകാൻ കാരണമാകുന്നു. ഇത് ഓർമ മെച്ചപ്പെടുത്താൻ സഹായിക്കുമെന്നാണ് തെളിഞ്ഞത്.

അൽഷൈമേഴ്സ് രോഗമുള്ളവരുടെ ഹിപ്പോകാംപസിലെ ന്യൂറോണുകളും ഇല്ലാത്തവരുടെ തലച്ചോറിലെ ന്യൂറോണുകളും ഗവേഷകർ താരതമ്യം ചെയ്തു. ഇതിൽ നിന്നാണു ഫലം കണ്ടെത്തിയത്. പിന്നീട് ഒരു എലിയിലാണ് പരീക്ഷണം നടത്തിയത്. ശാരീരിക അദ്ധ്വാനം ഏതു രീതിയിലാണ് എലികളിൽ പ്രവർത്തിക്കുന്നത് എന്നു കണ്ടെത്തിയശേഷം ഇവയുടെ ഹിപ്പോകാംപസുകളിൽ രൂപപ്പെടുത്ത കോശങ്ങൾ രോഗത്തെ തടയാൻ സഹായിക്കുന്നത് എങ്ങനെയെന്ന് നിഗമനത്തിൽ എത്തുകയായിരുന്നു.

Tags:    

Similar News