രണ്ട് നേരം പല്ല് തേയ്ക്കുന്നവരാണോ?; ഇവ അറിയാം

Update: 2024-10-17 10:56 GMT

ദിവസവും രണ്ട് നേരം പല്ലുതേയ്ക്കുന്നതിന്റെ ഗുണങ്ങൾ നിരവധിയാണ്. പല്ല് സൗന്ദര്യത്തിന്റെ ഭാഗം കൂടെ ആണ്. അതുകൊണ്ട് തന്നെ പല്ലിന്റെ സംരക്ഷണവും സൗന്ദര്യ സംരക്ഷണത്തിന്റെ വലിയ ഒരു ഭാഗമാണ്.


രണ്ട് നേരം പല്ല് തേയ്ക്കുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം:

രണ്ട് നേരം പല്ല് തേയ്ക്കുന്നതിലൂടെ പല്ലില്‍ അടിഞ്ഞു കൂടുന്ന അഴുക്കിലൂടെ ഉണ്ടാക്കുന്ന മോണരോഗങ്ങൾ തടയാം.

നീര്‍ക്കെട്ട്‌, അണുബാധ, ജിന്‍ജിവിറ്റിസ്‌ പോലുള്ള പ്രശനങ്ങളും രണ്ട് നേരം പല്ല് തേയ്ക്കുന്നതിലൂടെ തടയാൻ കഴിയും.

ദന്തരോഗങ്ങള്‍ മാത്രമല്ല മറ്റ്‌ ശാരീരിക പ്രശ്‌നങ്ങളും രണ്ടു നേരം പല്ല്‌ തേയ്ക്കുന്നതിലൂടെ ഒഴിവാക്കാം.

രക്തത്തിലെ ഉയര്‍ന്ന പഞ്ചസാര ശ്വേത രക്തകോശങ്ങളെ ദുര്‍ബലപ്പെടുത്തി വായിലെ അണുബാധകള്‍ ഇല്ലാതാക്കാനും രണ്ടു നേരം പല്ല്‌ തേയ്ക്കുന്നതിലൂടെ കഴിയും.

കിടക്കുന്നതിന്‌ മുന്‍പ്‌ പല്ല്‌ തേയ്‌ക്കുന്ന കാര്യം ഓര്‍മ്മിപ്പിക്കുന്നതിന്‌ ഡിജിറ്റല്‍ ഓര്‍മ്മപ്പെടുത്തലുകളും അലാമും സെറ്റ്‌ ചെയ്‌ത്‌ വയ്‌ക്കുന്നത്‌ നന്നായിരിക്കും.

ഇടയ്‌ക്കിടെ ദന്താരോഗ്യ പരിശോധന നടത്തി പല്ലിന്‌ പോടുകളും മറ്റ്‌ അണുബാധകളും ഇല്ലെന്ന്‌ ഉറപ്പ്‌ വരുത്തേണ്ടതാണ്‌.

Tags:    

Similar News