പ്രസവ ശേഷം സ്ട്രച്ച് മാര്‍ക്ക് ബുദ്ധിമുട്ടാകുന്നുണ്ടോ?; പരിഹാരം കാണാം

Update: 2024-10-03 12:17 GMT

പ്രസവം കഴിഞ്ഞാല്‍ എല്ലാ സ്ത്രീകളും കൂടുതലായി ബുദ്ധിമുട്ടുന്ന ഒരു പ്രശ്‌നമാണ് വയറ്റിലെ സ്ട്രച്ച് മാര്‍ക്ക്. സ്ട്രച്ച് മാര്‍ക്കുകള്‍ വയറിന്റെ ഭംഗിയെ തന്നെ ബാധിക്കുന്നു എന്ന് തോന്നിയേക്കാം. സ്‌ട്രെച്ച് മാര്‍ക്ക് ഇല്ലാതാക്കാന്‍ ഇനി എന്ത് ചെയ്യും എന്ന് ആലോചിക്കുന്നവര്‍ക്ക് ഇതാ ചില പരിഹാരങ്ങള്‍.

സ്‌ട്രെച്ച് മാര്‍ക്ക് ഇല്ലാതാക്കാന്‍ പണം ചെലവാക്കാതെ ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളാണ് പറയാന്‍ പോകുന്നത്.

മുട്ടയുടെ വെള്ള

ധാരാളം പ്രോട്ടീനുകളും അമിനോ ആസിഡും അടങ്ങിയിരിക്കുന്നതാണ് മുട്ടയുടെ വെള്ള. ഇത് ചര്‍മ്മത്തിന് നന്നായി ജലാംശം നല്‍കാന്‍ സഹായിക്കാറുണ്ട്. സ്‌ട്രെച്ച് മാര്‍ക്ക് മാറ്റാന്‍ മുട്ടയുടെ വെള്ള വളരെ നല്ലതാണ്. രണ്ട് മുട്ടയുടെ വെള്ള നന്നായി അടിച്ച് എടുത്ത് സ്‌ട്രെച്ച് മാര്‍ക്കുള്ള സ്ഥലത്ത് തേച്ച് പിടിപ്പിക്കുക. ഉണങ്ങി കഴിയുമ്പോള്‍ ഇത് പതുക്ക് വലിച്ച് എടുത്ത് കളയാവുന്നതാണ്. അതിന് ശേഷം അവിടെ കുറച്ച് മോയ്ചറൈസറോ അല്ലെങ്കില്‍ എണ്ണയോ തേച്ച് പിടിപ്പിക്കുക.

കറ്റാര്‍വാഴ

ചര്‍മ്മത്തിന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം ഇതിലുണ്ട്. കറ്റാര്‍വാഴ ഉപയോഗിക്കുന്നത് ചര്‍മ്മത്തിന് തിളക്കവും ഭംഗിയും കൂട്ടാന്‍ ഏറെ സഹായിക്കാറുണ്ട്. ചര്‍മ്മത്തിന് തണുപ്പ് നല്‍കാനും നാച്യുറല്‍ മോയ്ചറൈസറായും ഇത് പ്രവര്‍ത്തിക്കും. മാത്രമല്ല ആന്റി ഓക്‌സിഡന്റുകളായ വൈറ്റമിന്‍ എയും സിയുമൊക്കെ ഇതിലുണ്ട്. ഇതിന് ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുമുണ്ട്. കറ്റാര്‍വാഴയുടെ ജെല്ലും സ്വീറ്റ് ബദാം ഓയിലും ഒരുമിച്ച് ചേര്‍ത്ത് തേയ്ക്കുന്നത് ചര്‍മ്മത്തിലെ സ്‌ട്രെച്ച് മാര്‍ക്കുകളെ വേഗത്തില്‍ ഇല്ലാതാക്കാന്‍ സഹായിക്കാറുണ്ട്.

നാരങ്ങ നീര്

ചര്‍മ്മത്തിന്റെ പല പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം നാരങ്ങ നീരില്‍ അടങ്ങിയിട്ടുണ്ട്. ധാരാളം ആന്റി ഓക്‌സിഡന്റുകളും അതുപോലെ വൈറ്റമിന്‍ സിയും ഇതില്‍ അടങ്ങിയിട്ടുണ്ട്. മൊത്തത്തിലുള്ള ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും നിറത്തിനും ഇത് വളരെ നല്ലതാണ്. നാരങ്ങ നീര് മാത്രമായോ അല്ലെങ്കില്‍ അല്‍പ്പം വെള്ളരിക്കയുടെ നീരിനൊപ്പമോ ഇത് തേയ്ക്കാവുന്നതാണ്. സ്‌ട്രെച്ച് മാര്‍ക്ക് മാറ്റാനും ചര്‍മ്മത്തിന് നല്ല ഉന്മേഷം നല്‍കാനും ഇത് ഏറെ സഹായിക്കാറുണ്ട്.

വെളിച്ചെണ്ണയും ബദാം ഓയിലും

മുടിയ്ക്കും ചര്‍മ്മത്തിനും ഒരുപോലെ ഗുണം നല്‍കുന്നതാണ് വെളിച്ചെണ്ണ. അതുപോലെ ബദാം ഓയിലും ചര്‍മ്മത്തിന് വളരെ നല്ലതാണ്. ചര്‍മ്മത്തിന്റെ പല പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം ഇതിലുണ്ട്. വെളിച്ചെണ്ണയും ബദാം ഓയിലും ഒരേ അളവിലെടുത്ത് സ്‌ട്രെച്ച് മാര്‍ക്കുള്ളിടത്ത് തേച്ച് പിടിപ്പിക്കാവുന്നതാണ്. അല്ലെങ്കില്‍ ഒറ്റയ്ക്ക് തേയ്ക്കുന്നതും വളരെ ഗുണം ചെയ്യും.

Tags:    

Similar News