നടക്കാം ആരോഗ്യത്തിലേക്ക്; ഇവ ശ്രദ്ധിക്കുക

Update: 2023-10-19 10:42 GMT

ആരോഗ്യത്തിന് നടത്തം ശീലമാക്കണം. ദിസസേനയുള്ള നടത്തം ആരോഗ്യസംരക്ഷണത്തിനും ആരോഗ്യം നിലനിർത്തുന്നതിനും സഹായകമാണ്. രക്തസമ്മർദം, പ്രമേഹം, ഹൃദ്രോഗം, നടുവേദന എന്നുവേണ്ട ഒരു വിധത്തിലുള്ള രോഗങ്ങളെല്ലാം ചെറുക്കാൻ നല്ല ഒരു ഒറ്റമൂലിയാണ് നടത്തം പോലുള്ള വ്യായാമങ്ങൾ. ജോലി തിരക്കുകളാണ് വ്യായാമങ്ങൾക്ക് തടസമാകുന്നത്. തിരക്കുകൾ കഴിഞ്ഞ് അൽപ്പസമയം വ്യായാമത്തിനായി മാറ്റി വയ്ക്കാം. സൗകര്യമനുസരിച്ച് രാവിലെയോ വൈകുന്നേരമോ നടക്കാം. അതുമല്ലെങ്കിൽ രാത്രി തിരക്ക് കഴിഞ്ഞും നടക്കാം.

നടക്കുമ്പോൾ ശ്രദ്ധിക്കുക

മുതിർന്ന ഒരാൾക്ക് ഒരു ദിവസം 40 മുതൽ 60 മിനിട്ടെങ്കിലും വ്യായാമം ആവശ്യമാണ്. കാലിനു യോജിച്ച ഷൂ ധരിക്കണം. പാദരക്ഷകൾ ധരിക്കാതെയുള്ള നടത്തം ദോഷകരമായി തീരും. കാരണം, അനാരോഗ്യകരമായ സ്ഥലങ്ങളിൽ കൂടി, കടന്നു പോകുമ്പോൾ കാലുകളിൽ രോഗാണുക്കളും മറ്റും കടന്നു കൂടാനുള്ള സാഹചര്യം ഏറെയാണ്. അതിനാൽ പാദങ്ങളെ സംരക്ഷിക്കാനും നല്ല ഷൂ ധരിക്കുന്നതിലൂടെ കഴിയും. കാറ്റും വെളിച്ചവും ഉള്ള സ്ഥലങ്ങളിലൂടെ നടക്കുന്നത് ഉത്തമം. വാഹനങ്ങളുടെ തിരക്ക് ഉള്ള സ്ഥലങ്ങൾ പരമാവധി ഒഴിവാക്കുക.

ആദ്യം നടത്തം സാവധാനത്തിലാണ് നല്ലത്. പതിയെ വേഗം കൂട്ടാം. കൈകൾ വീശി നടക്കണം.

നടത്തം കഴിഞ്ഞ് വീട്ടിലെത്തിയാൽ ആവശ്യത്തിന് വെള്ളം കുടിച്ച ശേഷം പതിനഞ്ച് മിനിട്ട് എങ്കിലും വിശ്രമിക്കണം. ഉടൻ കുളിക്കുകയോ വിയർപ്പ് മാറ്റാൻ ഫാനിന്റെയോ എ.സിയുടെയോ അടുത്ത് പോയിരിക്കുന്നതും ശരിയല്ല. എന്നും പതിവായി വേഗത്തിൽ നടക്കുന്നവരിൽ ഹൃദ്രോഗ ബാധ കുറവായിരിക്കും എന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്. ജീവിത ശൈലി രോഗങ്ങളെ മറികടക്കാൻ നമുക്ക് നടത്തത്തെ അനിവാര്യമായ ശീലമാക്കാം.

Tags:    

Similar News