അയൽവാസിയുടെ വീടിന്റെ വാതിലിനുനേരേ പാത്രമെറിയുന്ന വിചിത്രമായ പുതുവർഷാഘോഷം; ഏതു രാജ്യത്താണെന്ന് അറിയാമോ..?

Update: 2023-12-05 10:48 GMT

മെസൊപ്പൊട്ടേമിയയിലാണ്(ബിസി 2000) ആദ്യമായി പുതുവത്സരം ആഘോഷിച്ചതെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. പുതുവത്സാരാഘോഷം ലോകത്തിലെ ഏറ്റവും വലിയ ആഘോഷമായി മാറിയിരിക്കുന്നു. ലോകത്തിലെ വിവിധ നഗരങ്ങൾ, ബീച്ചുകൾ, നദിയോരങ്ങൾ, പാർക്കുകൾ, റിസോർട്ടുകൾ തുടങ്ങിയവയെല്ലാം പുതുവത്സര ആഘോഷങ്ങൾക്കായുള്ള തയാറെടുപ്പിലാണ്. ഓരോ സ്ഥലത്തെയും ആഘോഷങ്ങൾക്കു പ്രത്യേകതയുണ്ടാകും.

ഡെൻമാർക്കിലെ പുതുവത്സരാഘോഷങ്ങൾ വ്യത്യസ്തതകൊണ്ടു ലോകശ്രദ്ധ പിടിച്ചുപറ്റിയതാണ്. സിറ്റി ഹാൾ സ്‌ക്വയർ, ഡ്രോൺ ലൂയിസ് ബ്രോ, കോപ്പൻഹേഗൻ തടാകങ്ങൾ എന്നിവയാണ് ഡെൻമാർക്കിലെ പ്രധാന ആഘോഷകേന്ദ്രങ്ങൾ.

ഇവിടത്തെ പ്രധാന ആഘോഷങ്ങളിൽ ഒന്നാണ് അയൽവാസിയുടെ വീടിന്റെ വാതിലിൽ പാത്രങ്ങൾ എറിയൽ. കഴിഞ്ഞവർഷം മോശമായിരുന്നെങ്കിൽ ദേഷ്യം തീർക്കാൻ അയൽവാസിയുടെ വാതിലിനുനേരേ പാത്രങ്ങൾ എറിയുന്നത് പുതുവത്സരരാവിൽ വലിയ ആഘോഷമാണ്. അങ്ങനെ ചെയ്താൽ വരും വർഷം ശുഭകരമാകുമെന്നും അവർ വിശ്വസിക്കുന്നു. എന്തായാലും ഡെൻമാർക്കുകാരുടെ പുതുവത്സരാഘോഷം വ്യത്യസ്തം തന്നെ..!

Tags:    

Similar News