പാദങ്ങൾ വിണ്ടുകീറുന്നത് പലരുടെയും ആത്മവിശ്വാസത്തെ തകർക്കുന്ന ഒന്നാണ്. മഞ്ഞുകാലത്താണ് വിണ്ടു കീറൽ അധികമാകുന്നത്. ചർമത്തിൻറെ വരൾച്ചയാണ് ഇതിന് കാരണം. വരൾച്ചയകറ്റാനും, പാദങ്ങൾ മനോഹരമാക്കാനും ചില പൊടിക്കൈകൾ വീടുകളിൽ തന്നെയുണ്ട്.
മഞ്ഞു കാലത്ത് വീടിനകത്ത് പാദരക്ഷകളും, പാദം മറയുന്ന സോക്സുകളും ധരിക്കുക. ഉപ്പിട്ട ചെറു ചൂടുവെള്ളത്തിൽ കാലുകൾ മുക്കിവയ്ക്കുക. മഞ്ഞളും വേപ്പിലയും അരച്ചുപുരട്ടുന്നത് നല്ലതാണ്. വാഴപ്പഴം പേസ്റ്റാക്കി വിണ്ടുകീറിയ ഭാഗത്ത് ദിവസേന പുരട്ടാവുന്നതാണ്. വാഴപ്പഴത്തിൽ തേങ്ങയും ചേർക്കാവുന്നതാണ്. ദിവസവും എള്ളെണ്ണ പുരട്ടുന്നതും ഉത്തമമാണ്.
ഗ്ലിസറിനും പനിനീരും യോജിപ്പിച്ച് ഉപ്പൂറ്റിയിൽ പുരട്ടാവുന്നതാണ്. വിറ്റാമിൻ ഇ അടങ്ങിയ പച്ചകറികൾ, ധാന്യങ്ങൾ കഴിക്കുക. കാലുകൾ കഴുകിയുണക്കിയ ശേഷം വെജിറ്റബിൾ ഓയിൽ പുരട്ടാവുന്നതാണ്. പാദങ്ങൾ മോയ്സ്ചറൈസ് ചെയ്യാൻ ഏറ്റവും നല്ല ഘടകമാണ് തേൻ. ഒരു കപ്പ് തേൻ അര ബക്കറ്റ് ചൂടുവെള്ളത്തിൽ കലർത്തി കാലുകൾ ഇതിൽ മുക്കിവെക്കുക. 20 മിനിറ്റിനു ശേഷം കാലുകൾ പുറത്തെടുത്ത് തുടയ്ക്കുക. പാദങ്ങൾ വിണ്ടുകീറുന്നതിൽ നിന്ന് ഇതെല്ലാം ഉത്തമ ആശ്വാസം നൽകും.