കട്ടൻ ചായ അധികം വേണ്ട; രക്തസമ്മർദ്ദം കൂടും: ഇവ അറിയാം

Update: 2024-11-03 04:56 GMT

രാവിലെ ഒരു കട്ടൻ ചായ. അത് കുടിക്കുന്നത് നല്ലതാണ്. ഇത് ദിവസം കൂടുതൽ ഉന്മേഷത്തോടെയും എനർജിയോടെയുമിരിക്കാൻ സഹായിക്കും. ബ്ലാക്ക് ടീയിൽ പോളിഫെനോൾ എന്ന ആന്റിഓക്‌സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇത് ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാനും വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും ഒരു വ്യക്തിയുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

എന്നാൽ ഒരു ദിവസം തന്നെ രണ്ടോ മൂന്നോ കട്ടൻ ചായ കുടിക്കുന്നതോ അത് തീരെയും നല്ലതല്ല. അമിതമായ കട്ടൻ ചായ ഉപഭോഗം നിർജ്ജലീകരണത്തിന് കാരണമാകും. ബ്ലാക്ക് ടീയിൽ ഗ്രീൻ ടീയേക്കാൾ ഉയർന്ന കഫീൻ അടങ്ങിയിട്ടുണ്ട്. ഇത് വലിയ അളവിൽ കഴിച്ചാൽ നിർജ്ജലീകരണത്തിന് കാരണമാകും.

കൂടാതെ, കട്ടൻ ചായയിൽ ടാന്നിൻ അടങ്ങിയിട്ടുണ്ട്. ഇത് കൊണ്ട് തന്നെ അമിതമായ ഉപഭോഗം വയറ്റിലെ അസ്വസ്ഥതയ്ക്കും ഓക്കാനം ഉണ്ടാക്കുന്നതിനും ഇടയാക്കും. കഫീൻ വൃക്കകൾക്ക് നല്ലതാണെങ്കിലും അളവിൽ കൂടുതലായാൽ അത് ദോഷകരവുമാണ്.

കഫീൻ രക്തസമ്മർദ്ദത്തെ ബാധിക്കും. ഉയർന്ന അളവിലുള്ള കഫീൻ സിസ്റ്റോളിക്, ഡയസ്റ്റോളിക് രക്തസമ്മർദ്ദം വർദ്ധിപ്പിക്കുമെന്ന് ചില പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കട്ടൻ ചായയിൽ അടങ്ങിയിരിക്കുന്ന ഓക്‌സലേറ്റാണ് വൃക്കകളെ ഏറ്റവും കൂടുതൽ തകരാറിലാക്കുന്നത്. ഇത് കിഡ്‌നി സ്‌റ്റോണിനും കാരണമാകും. 

Tags:    

Similar News