ബീറ്റ്റൂട്ട് ഇഡ്ഡലി ഫ്രൈ കഴിച്ചിട്ടുണ്ടോ..?

Update: 2024-07-12 10:57 GMT

ബീറ്റ്റൂട്ട് ഇഡ്ഡലി ഫ്രൈ, അധികമാരും കഴിക്കാൻ ഇടയില്ലാത്ത രുചികരമായ വിഭവമാണിത്. പരമ്പരാഗത ഇഡ്ഡലികൾക്കു പകരമായി ഉപയോഗിക്കാവുന്ന ആരോഗ്യകരമായ ഒരു ബദൽ വിഭവമാണിത്. മാത്രമല്ല, ശരീരത്തിന് വളരെയധികം ഗുണമുള്ള ബീറ്റ്റൂട്ട് ഭക്ഷണത്തിൽ ഉൾപ്പെടുത്താനുള്ള മികച്ച മാർഗവുമാണിത്.

ആവശ്യമുള്ള സാധനങ്ങൾ

2 കപ്പ് അരി

1 കപ്പ് ഉറാദ് പയർ

1 ഇടത്തരം വലിപ്പമുള്ള ബീറ്റ്റൂട്ട് അരിഞ്ഞത്

വറുക്കാൻ ആവശ്യമായത്

ഉള്ളി നന്നായി മൂപ്പിച്ചത്

2 പച്ചമുളക് - കീറിയത്

1 ടീസ്പൂൺ ജീരകം

1/2 ടീസ്പൂൺ കടുക്

1/2 ടീസ്പൂൺ മഞ്ഞൾ പൊടി

ഗരം മസാല (ഓപ്ഷണൽ)

ചുവന്ന മുളകുപൊടി (രുചിയുടെ അളവ് അനുസരിച്ച്)

ഹിങ്ങ്

2-3 ടീസ്പൂൺ നെയ്യ്/എണ്ണ

5-6 കറിവേപ്പില

തയാറാക്കുന്ന വിധം

1. രണ്ട് പ്രത്യേക പാത്രങ്ങളിൽ അരിയും പരിപ്പും കഴുകി കുതിർക്കുക. ഇത് 6-7 മണിക്കൂർ മാറ്റിവയ്ക്കുക. കുതിർത്തു കഴിഞ്ഞാൽ ഒരു പേസ്റ്റ് പോലെ ബ്ലെൻഡറിൽ അരയ്ക്കുക. പരിപ്പിന്റെയും അരിയുടെയും മിശ്രിതം കട്ടയില്ലാത്തതാണെന്ന് ഉറപ്പാക്കാൻ നിങ്ങൾക്ക് കുറച്ചു വള്ളം ഉപയോഗിക്കാം. അവ ഒറ്റരാത്രികൊണ്ട് പുളിപ്പിക്കുക.

2.ഒരു ബ്ലെൻഡറിൽ, അരിഞ്ഞ ബീറ്റ്റൂട്ട് ഇട്ട് പേസ്റ്റ് പോലെ അരച്ചെടുക്കുക.

3. പുളിച്ച ഇഡ്ഡലി മാവിലേക്ക് ബീറ്റ്റൂട്ട് പേസ്റ്റും കുറച്ച് ഉപ്പും ചേർക്കുക. നന്നായി ഇളക്കുക. ഇപ്പോൾ മാവിന് മനോഹരമായ പിങ്ക് നിറം ലഭിക്കും. മാവ് കട്ടിയുള്ളതായി തോന്നുന്നുവെങ്കിൽ, അതിൽ ആവശ്യത്തിനു വെള്ളം ചേർക്കുക.

4.ഇഡ്ഡലി തട്ടിൽ നെയ്യോ എണ്ണയോ പുരട്ടി അതിലേക്ക് ബീറ്റ്റൂട്ട് മാവ് ഒഴിക്കുക. ആവിയിൽ വേവിക്കുക.

5.ഒരു പാനിൽ കുറച്ച് എണ്ണയൊഴിച്ചു ചൂടാക്കുക. ഇതിലേക്ക് കടുകും ജീരകവും ചേർക്കുക. ശേഷം അരിഞ്ഞ ഉള്ളിയും കറിവേപ്പിലയും ചേർത്ത് നന്നായി ഇളക്കുക.

6. ബാക്കിയുള്ള മസാലകൾ, മഞ്ഞൾപ്പൊടി, ചുവന്ന മുളക് പൊടി, ഉപ്പ്, പച്ചമുളക് അരിഞ്ഞത് എന്നിവ ചേർക്കുക. ഈ സമയത്ത്, നിങ്ങൾക്ക് അൽപ്പം ഗരം മസാല ചേർക്കാം. നന്നായി കൂട്ടികലർത്തുക.

7. ബീറ്റ്റൂട്ട് ഇഡ്ഡലികൾ അച്ചിൽ നിന്ന് എടുത്ത് ഓരോന്നും നാലായി മുറിക്കുക. പാനിൽ ബീറ്റ്റൂട്ട് ഇഡ്ഡലി കഷണങ്ങൾ ഇടുക. മസാലയിൽ നന്നായി പൊതിയുക.

8. ഇഡ്ഡലി ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ വേവിക്കുക. മല്ലിയില മുറിച്ചിടുക. നിങ്ങളുടെ ബീറ്റ്റൂട്ട് ഇഡ്ലി ്രൈഫ വിളമ്പാൻ തയാറായി. തേങ്ങ ചട്ണിക്കൊപ്പം കഴിക്കാം.

Tags:    

Similar News