കണ്ണിനു കടുത്തവേദനയും ചൊറിച്ചിലുമായി എത്തിയ വനിതയെ പരിശോധിച്ചപ്പോൾ ഡോക്ടർ ഞെട്ടിപ്പോയി. വനിതയുടെ കണ്ണിൽ വിരകൾ. ഒന്നും രണ്ടുമല്ല, അറുപത് എണ്ണം. ചൈനയിലാണു സംഭവം. ചൈനയിലെ കുൻമിങ്ങ് പ്രവിശ്യയിലെ താമസക്കാരിയാണ് അവർ.
അവരുടെ കൺപോളകൾക്കും കൃഷ്ണമണിക്കും ഇടയിലുള്ള സ്ഥലത്താണ് വിരകൾ ഇഴയുന്നതു കണ്ടെത്തിയത്. തുടർന്ന് വിദഗ്ധ ഡോക്ടർമാരെത്തി വിരകളെ നീക്കം ചെയ്യുകയായിരുന്നു. ചുറ്റുമുള്ള മൃഗങ്ങളിൽ നിന്നാണ് അവർക്ക് അണുബാധ പിടിപെട്ടതെന്നാണ് കരുതുന്നത്. ഇതിൻറെ അടിസ്ഥാനത്തിൽ ഡോക്ടർമാർ അവളോടു ശുചിത്വം പാലിക്കാൻ ആവശ്യപ്പെട്ടു, പ്രത്യേകിച്ച് വളർത്തുമൃഗങ്ങളുമായി ഇടപഴകിയ ശേഷം.
രോഗം ബാധിച്ച പൂച്ചകളിലോ നായ്ക്കളിലോ ഉള്ള ലാർവകളിൽ നിന്നാണ് വിരകൾ വനിതയിലേക്കു പടർന്നത്. 2020 ൽ മറ്റൊരു സംഭവം ചൈനയിൽ റിപ്പോർട്ട് ചെയ്തിരുന്നു. 60 വയസുള്ള സ്ത്രീയുടെ കൺപോളയ്ക്കുള്ളിൽനിന്ന് ജീവനുള്ള ഇരുപതു വിരകളെ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തിരുന്നു. അടുത്തിടെ ഒരു കുട്ടിയുടെ കൺപോളയ്ക്കുള്ളിൽനിന്നും പതിനൊന്നോളം പുഴുക്കളെ പുറത്തെടുത്തിരുന്നു.