ബദാം കുതിർത്ത് കഴിക്കുന്നത് ശീലമാക്കിയാൽ ഗുണങ്ങൾ ചെറുതല്ല കേട്ടോ !

Soaked Almonds Benefits

Update: 2022-12-26 08:03 GMT

ഡ്രൈ നട്‌സിന് ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ട്. ആരോഗ്യത്തിന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണിത്. തടി കൂട്ടാതിരിയ്ക്കാനും പല തരം രോഗങ്ങള്‍ക്കുള്ള പരിഹാരവുമെല്ലാമാണിത്. ദിവസവും ഒരു പിടി ഡ്രൈ നട്‌സ് ശീലമാക്കുന്നത് ആരോഗ്യത്തിന് ഏറ്റവും ഉത്തമമാണെന്നു തെളിഞ്ഞിട്ടുമുണ്ട്. കഴിയ്ക്കുന്ന രീതി ബദാമിന്റെ ഗുണങ്ങള്‍ ലഭിയ്ക്കാന്‍ പ്രധാനമാണ്. പലപ്പോഴും നാം കേട്ടു കാണും, ഇത് കുതിര്‍ത്തിയാണ് കഴിയ്‌ക്കേണ്ടതെന്ന്. ഇങ്ങിനെ പറയുവാന്‍ കാരണങ്ങളും പലതുമുണ്ട്. വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ, ഫൈറ്റോ ന്യൂട്രിയന്റുകൾ, പോളിഫെനോൾസ്, അവശ്യ ഫാറ്റി ആസിഡുകൾ, ഡയറ്ററി ഫൈബറുകൾ തുടങ്ങിയ അവശ്യ പോഷകങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ ബദാം ധാരാളം ആരോഗ്യ സൗന്ദര്യ ഗുണങ്ങൾ നൽകുന്നു.ബദാമിന്റെ തൊലി ഏറെ കട്ടിയുള്ളതാണ്. ഇതില്‍ ഫൈറ്റിക് ആസിഡ് എന്ന ഒന്നുണ്ട്. ഈ എന്‍സൈം ബദാമിന്റെ ഗുണങ്ങള്‍ ശരീരത്തിനു ലഭ്യമാകുന്നത് തടയുകയാണ് ചെയ്യുന്നത്. കുതിര്‍ത്തു കഴിയുമ്പോള്‍ ഈ എന്‍സൈം പുറന്തപ്പെടും. ബദാം ഗുണങ്ങള്‍ ശരീരത്തിനു ലഭിയ്ക്കുകയും ചെയ്യും




ശരീരഭാരം

ബദാമില്‍ ആരോഗ്യകരമായ കൊഴുപ്പ്, നാരുകള്‍, പ്രോട്ടീന്‍, മഗ്നീഷ്യം വൈറ്റമിന്‍ ഇ തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ഇതില്‍ മോണോസാച്വറേറ്റഡ്, പോളി സാച്വറേറ്റഡ് ഫാറ്റുകള്‍ ഒരുപോലെ അടങ്ങിയിട്ടുണ്ട്. ഇത് തടി കുറയ്ക്കാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും നല്ല കൊളസ്‌ട്രോള്‍ തോതു വര്‍ദ്ധിപ്പിയ്ക്കാനുമെല്ലാം ഏറെ നല്ലതാണ്. കുതിർത്ത ബദാം പതിവായി കഴിക്കുന്നത് മെറ്റബോളിസത്തെ ഉയർത്തുന്നുവെന്നും ഇത് ശരീരഭാരം കുറയ്ക്കാനും നിയന്ത്രിക്കാനും സഹായിക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ഇത് ശരീരത്തിലെ കുറഞ്ഞ കലോറി ലഘുഭക്ഷണമായി പ്രവർത്തിക്കുകയും പോഷക ആവശ്യകത നിറയ്ക്കുകയും അമിതവണ്ണം ഒഴിവാക്കുകയും ചെയ്യുന്നു. ഇതിലെ നാരുകള്‍ ഏറെ ഗുണകരമാണ്. ദഹനവും മെച്ചപ്പെടുത്തിന്നതിനാല്‍ ഇത് തടി കുറയ്ക്കാന്‍ സഹായിക്കുന്നു.




 ദഹനം

ബദാം കുതിർക്കുന്നത് വളരെ ഗുണം ചെയ്യുന്ന മറ്റൊരു വശം ദഹനമാണ്. ബദാം കുതിർക്കുന്നത് ദഹനപ്രക്രിയ മുഴുവൻ സുഗമമാക്കുന്നു. പുറത്തെ കട്ടിയുള്ള പാളി ദഹിക്കാൻ പ്രയാസമുള്ളതിനാൽ, കുതിർക്കുന്നത് ഇത് എളുപ്പം നീക്കം ചെയ്യാൻ സഹായിക്കും. കുതിർത്ത ബദാം ലിപേസ് എന്ന ലിപിഡ് ബ്രേക്കിംഗ് എൻസൈം പുറപ്പെടുവിക്കുന്നു, ഇത് ഭക്ഷണത്തിലെ കൊഴുപ്പുകളിൽ പ്രവർത്തിക്കുകയും ശരീരത്തിന്റെ ദഹനവ്യവസ്ഥയെ സഹായിക്കുകയും ചെയ്യുന്നു.

ക്യാന്‍സര്‍

ബദാം ക്യാന്‍സര്‍ തടയാന്‍ ഫലപ്രദമാണെന്നു തെളിഞ്ഞിട്ടുണ്ട്. ഇതിലെ ആന്റിഓക്‌സിഡന്റാണ് ഇതിന് സഹായിക്കുന്നത്. കുടലിലൂടെ ഭക്ഷണം പെട്ടെന്നു നീങ്ങാന്‍ സഹായിക്കുന്നതു കൊണ്ടുതന്നെ കോളന്‍ ക്യാന്‍സര്‍ തടയാനും ഇത് നല്ലതു തന്നെ.പ്രത്യേകിച്ചും അല്‍പം കയ്പ്പുള്ള ബദാമിലെ ഹൈഡ്രജന്‍ സയനൈഡ് ചില പ്രത്യേക ക്യാന്‍സറുകള്‍ക്കു പരിഹാരമാണെന്നു തെളിഞ്ഞിട്ടുണ്ട്.

മസിലുകള്‍

വൈറ്റമിന്‍ ഇ, മഗ്നീഷ്യം, ഫൈബര്‍, ഫോസ്ഫറസ്, പൊട്ടാസ്യം, കാല്‍സ്യം, അയേണ്‍ തുടങ്ങി ഇവയിലില്ലാത്ത പോഷകമില്ലെന്നു തന്നെ പറയാം. മസിലുകള്‍ വേണമെന്നുള്ളവര്‍ ബദാം കഴിക്കുന്നത് നല്ലതാണ്.

ഹീമോഗ്ലോബിന്‍

ബദാമില്‍ കോപ്പര്‍, അയേണ്‍, വൈറ്റമിന്‍ എന്നിവയടങ്ങിയിട്ടുണ്ട്. ഇത് ഹീമോഗ്ലോബിന്‍ സിന്തെസസിന് സഹായിക്കും. ഇതുവഴി അനീമിയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയുമാണ്.

രക്തത്തിലെ പഞ്ചസാര

കലോറി കുറഞ്ഞ ഭക്ഷണത്തിനൊപ്പം കുതിര്‍ത്ത ബദാം കഴിക്കുകയാണെങ്കില്‍ രക്തത്തിലെ പഞ്ചസാര, ഇന്‍സുലീന്‍, സോഡിയം എന്നിവയുടെ അളവ്‌ കുറയ്‌ക്കുകയും പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉണ്ടാകുന്നത്‌ നിയന്ത്രിക്കാന്‍ സഹായിക്കുന്ന മംഗ്നീഷ്യത്തിന്റെ അളവ്‌ ഉയര്‍ത്തുകയും ചെയ്യും.




ബദാം ദിവസവും 3 എണ്ണം വീതം കുതിര്‍ത്തു കഴിയ്ക്കുന്നത് പല തരത്തിലുള്ള ആരോഗ്യഗുണങ്ങളും നല്‍കും. ആരോഗ്യത്തിനുളള നല്ലൊരു വഴിയാണിത്. രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കുന്നതാണ് ഏറെ ഗുണ നൽകുക

Similar News