കരി പിടിച്ച പാത്രങ്ങൾ എങ്ങനെ വൃത്തിയാക്കും? ഇതാ ചില പൊടിക്കൈകൾ

Effective ways to clean burn stains from utensils.

Update: 2022-11-14 08:49 GMT

പല ആളുകളെയും കുഴയ്ക്കുന്ന സംഗതിയാണ്. എത്ര തേച്ചുരച്ച് കഴുകിയാലും കരി പിടിച്ച പാത്രങ്ങൾ വൃത്തിയാകുന്നില്ല എന്നത്. എന്നാൽ ആ പരാതി ഇനി വേണ്ട. ചില പൊടിക്കൈകളിലൂടെ ഈ പ്രശ്നത്തിന് പരിഹാരം കാണാം.

പാത്രങ്ങള്‍ നമ്മള്‍ നിരന്തരമായി ഉപയോഗിക്കുന്നതിലൂടെ ഇതിന്റെ ചുവടില്‍ ന ല്ല കട്ടിയില്‍ അഴുക്ക് പിടിച്ചിരിക്കുന്നത് കാണാം അല്ലേ ? ഇത്തരം അഴുക്കുകള്‍ പെട്ടെന്ന് മാറ്റിയെടുക്കാന്‍ സാധിക്കുകയില്ല. ചിലപ്പോള്‍ പഴക്കം ചെന്നവയാകാം. ചിലത്, കറികളിലെ ഓയില്‍ കട്ടിപിടിച്ച് ഇരിക്കുന്നവയാകാം. എന്തായാലും ഇത്തരം കറകള്‍ വേഗത്തില്‍ മാറ്റിയെടുക്കാന്‍ ഈ പൊടിക്കൈകൾ പരീക്ഷിച്ച് നോക്കൂ...

ഉപ്പ്

ഉപ്പിൽ അടങ്ങിയിരിക്കുന്ന ലവണകണങ്ങൾക്ക് വൃത്തിയാക്കാനുള്ള സവിശേഷതയുണ്ട്. കരി പിടിച്ച പാത്രത്തിൽ നിന്ന് കറിയും ഭക്ഷണത്തിന്റെ അവശിഷ്ടവുമൊക്കെ നീക്കം ചെയ്യാൻ ഉപ്പ് സഹായിക്കും. ഇതിനായി വൃത്തിയാക്കേണ്ട പാത്രത്തിൽ ചെറിയ അളവിൽ ഉപ്പിട്ട് കുറച്ച് വെള്ളം തിളപ്പിക്കുക. പിന്നീട് പത്രം കഴുകുന്ന സ്ക്രബ്ബറിൽ അല്പം കൂടുതൽ ഉപ്പ് ചേർത്ത് പാത്രം മുഴുവനും നന്നായി സ്‌ക്രബ് ചെയ്യുക. കറ ഇളകുന്നതിനോടൊപ്പം പാത്രം തിളങ്ങുന്നതും കാണാൻ പറ്റും.

ചില ഫ്രയിംഗ് പാനിന്റെ ചുവട്ടിൽ കോട്ടിംഗ് കാണാം. അതിനാല്‍ ശ്രദ്ധിച്ച് വേണം ഉപയോഗിക്കാന്‍. ഈ മിശ്രിതം തയ്യാറാക്കും മുന്‍പ് നിങ്ങളുടെ പാന്‍ വിനാഗിരിയില്‍ മുക്കി വയ്ക്കുന്നത് നല്ലതാണ്. അതിനുശേഷം പാനിന്റെ അടിഭാഗത്ത് ഉപ്പ് പുരട്ടാം. ഒപ്പം കുറച്ച് സോപ്പ് ലിക്വിഡ് ഒഴിക്കുന്നതും നല്ലതാണ്. അതിനുശേഷം ഇത് നന്നായി ഉരച്ച് കഴുകാവുന്നതാണ്. ഉപ്പ് കൂടുതല്‍ ആവശ്യമെങ്കില്‍ വീണ്ടും ചേര്‍ക്കുക. ഉപ്പ് ചേര്‍ക്കുന്നതിന് അനുസരിച്ച് സോപ്പും ചേര്‍ക്കാന്‍ മറക്കരുത്.

വിനാഗിരി

വിനാഗിരി ഉപയോഗിച്ച് കരിഞ്ഞ പാത്രം വൃത്തിയാക്കാം. കരിഞ്ഞ പാത്രത്തിൽ വെള്ളം നിറച്ച് അതിൽ ഒര് കപ്പ് വിനാഗിരി ഒഴിക്കുക. ഒരു രാത്രി ഇങ്ങനെ വെക്കുക. രാവിലെ, സാധാരണ സോപ്പ് ഉപയോഗിച്ച് പാത്രം വൃത്തിയാക്കിയാൽ കരി ഇളകിപ്പോകും.

ചൂട് വെള്ളം

പാത്രം കരിഞ്ഞത് ശ്രദ്ധിച്ചാലുടനെ ഭക്ഷണം നീക്കിയ ശേഷം ഈ പാത്രം ചൂടുവെള്ളത്തിൽ മുക്കി വെക്കുക. ഏകദേശം അര മണിക്കൂറിന് ശേഷം നോക്കിയാൽ കറിയും ഭക്ഷണ അവശിഷ്ടങ്ങളുമെല്ലാം ഇളകി വരുന്നതായി കാണാം.

ബേക്കിംഗ് സോഡ

പാത്രങ്ങൾ വൃത്തിയാക്കാൻ സഹായിക്കുന്ന മറ്റൊരു ചേരുവയാണ് ബേക്കിംഗ് സോഡ. ഇതിലെ ബ്ലീച്ചിങ് സവിശേഷത കരിഞ്ഞു പിടിച്ചതെല്ലാം എളുപ്പത്തിൽ നീക്കം ചെയ്യാൻ സഹായിക്കും. ആകെ ചെയ്യേണ്ടത് പാത്രത്തിൽ ബേക്കിംഗ് സോഡാ ചേർത്ത് വൃത്താകൃതിയിൽ സ്‌ക്രബ് ചെയ്യുക എന്നതാണ്. ബേക്കിംഗ് സോഡ ഉപയോഗിച്ച് പത്രം സ്‌ക്രബ് ചെയ്യുന്നതിന് മുമ്പായി ഏകദേശം ഒരു മണിക്കൂർ എങ്കിലും പാത്രം നാരങ്ങാനീര് ചേർത്ത ചൂടുവെള്ളത്തിൽ മുക്കി വെക്കാൻ ശ്രദ്ധിക്കുക.

വൈൻ

വൈൻ ഉപയോഗിച്ച് കരി നീക്കം ചെയ്യാം എന്ന കാര്യം അറിയാമോ? കരി പിടിച്ച പാത്രത്തിൽ വൈൻ ഒഴിച്ച് കുറച്ച് നേരം വെക്കുക. കുറച്ച് മിനിറ്റിനുകൾ കഴിയുമ്പോൾ കറുത്ത കറകളെല്ലാം അപ്രത്യക്ഷമാകുന്നത് നിങ്ങൾക്ക് കാണാനാവും. ശേഷം പാത്രം കഴുകുന്ന ഏതെങ്കിലും

സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കാം.

ഉള്ളി തൊലി

കരിഞ്ഞ പാത്രത്തിൽ വെള്ളം നിറച്ച ശേഷം അതിലേയ്ക്ക് കുറച്ച് സവാള തൊലി ഇട്ടു കൊടുക്കുക. ഇനി പാത്രം അടച്ച് വെള്ളം ഉയർന്ന തീയിൽ തിളപ്പിക്കുക. 20 മുതൽ 30 മിനിറ്റ് വരെ ഈ വെള്ളം തിളപ്പിക്കുക. അതിന് ശേഷം സോപ്പ് ഉപയോഗിച്ച് പാത്രം കഴുകി നോക്കൂ, വൃത്തിയായിട്ടുണ്ടാകും.

കെച്ചപ്പ്

കെച്ചപ്പ് ഉപയോഗിച്ചാല്‍ പാത്രം ക്ലീന്‍ ആക്കി എടുക്കാന്‍ സാധിക്കുമോ എന്ന സംശയം മിക്കവരിലും ഉണ്ടായിരിക്കും. എന്നാല്‍, കുറച്ച് സമയം ഇത് തേച്ച് പാത്രങ്ങള്‍ വെച്ചാല്‍ല പാത്രങ്ങള്‍ നല്ല വൃത്തിയില്‍ ക്ലീന്‍ ആക്കി എടുക്കാന്‍ സാധിക്കും എന്നതാണ് സത്യാവസ്ഥ. ഇതിനായി പാനിന്റെ അടിഭാഗത്ത് നന്നായി കെച്ചപ്പ് പുരട്ടണം. ഇത് കുറച്ച് സമയം ഇതുപോലെ ഇരിക്കാന്‍ അനുവദിക്കണം.അ ത്യാവശ്യം കുറച്ച് മണിക്കൂര്‍ തന്നെ വയ്ക്കണം. പിന്നീട്, ഇതിലേയ്ക്ക് കുറച്ച് സോപ്പ് ലിക്വിഡും ചേര്‍ത്ത് നിങ്ങള്‍ക്ക് ഉരച്ച് കഴുകി എടുക്കാവുന്നതാണ്.

ഇനി പാത്രങ്ങളുടെ അടിയില്‍ കറ പിടിക്കാതിരിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

പാത്രങ്ങളുടെ അടിയില്‍ കറപിടിച്ചാല്‍ ഇവ പെട്ടെന്ന് കഴുകി കളയാതിരിക്കും തോറുമാണ് ഇവ കട്ടിപ്പിടിച്ച് ഒട്ടും പോകാത്ത വിധത്തില്‍ ഇരിക്കുന്നത്. ഇത്തരം പ്രശ്‌നം കുറയ്ക്കാന്‍ ഏറ്റവും നല്ലമാര്‍ഗ്ഗം പാത്രത്തിന്റെ അടിയില്‍ കറപിടിച്ചു എന്ന് കണ്ടാല്‍ ഇവ അപ്പോള്‍ തന്നെ കഴുകി വൃത്തിയാക്കുന്നതാണ്. വേഗത്തില്‍ വൃത്തിയാക്കിയാല്‍ പാത്രങ്ങള്‍ അത്രയ്ക്കും മനോഹരമാക്കിനിങ്ങള്‍ക്ക് സൂക്ഷിക്കാന്‍ സാധിക്കുന്നതാണ്. അതുപോലെ, അത്യാവശ്യം നല്ല രീതിയില്‍ ഉരച്ച് കഴുകുന്നതും പാത്രങ്ങളില്‍ കറ പിടിക്കാതിരിക്കാന്‍ സഹായിക്കുന്നതാണ്.H

Tags:    

Similar News