തുമ്മി തുമ്മി വയ്യാതായേ !!! വിട്ടു മാറാത്ത തുമ്മലിന് എളുപ്പത്തില്‍ പരിഹാരം കാണാം.

Update: 2022-10-24 09:15 GMT

തുടർച്ചയായ തുമ്മലിന് എന്താണ് കാരണമെന്ന് കണ്ടെത്തുകയാണ് പ്രധാനം. പലപ്പോഴും നിര്‍ത്താതെയുള്ള തുമ്മലുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ഏറെയാണ്.

മൂക്കോലിപ്പ്, തലവേദന, ക്ഷീണം, ശരീരവേദന, രുചിയില്ലായ്മ, ജലദോഷം എന്നീ പ്രശ്നങ്ങൾ അവയിൽ ചിലതുമാത്രം.

തുമ്മലുണ്ടാകുന്നതിന് ഒരുപാട് കാരണങ്ങളുണ്ട് ജലദോഷം, അലര്‍ജി, മറ്റ് ശ്വാസകോശ പ്രശ്‌നങ്ങള്‍, പനി, നീരിറക്കം എന്നിവയും, നിങ്ങളുടെ മൂക്കിന് ഘടനാപരമായ വ്യത്യാസങ്ങളോ അല്ലെങ്കില്‍ ബുദ്ധിമുട്ടുകളോ ഉണ്ടെങ്കിലും നിർത്താതെ ഉള്ള തുമ്മൽ നിങ്ങളെ അലട്ടും.

***************************************************************************************

1. മുൻകരുതലുകലാണേ പ്രധാനം.

_________

ഏതൊരു രോഗവും ഉണ്ടാകുന്നതിന് മുന്‍പെ പ്രതിവിധി അല്ലെങ്കില്‍ ചികിത്സ കണ്ടെത്തുന്നതായിരിക്കും എപ്പോഴും നല്ലത്. എന്തുകൊണ്ടാണ് അല്ലെങ്കില്‍ എന്ത് കാരണത്താലാണ് തുമ്മല്‍ ഉണ്ടാകുന്നതെന്ന് ആദ്യം കണ്ടെത്തണം. തണുത്ത വെള്ളം കുടിക്കുന്നത്, എസി മുറിയില്‍ ഉറങ്ങുന്നത്, പൊടി അടിക്കുന്നത്, ചില ഭക്ഷണപദാര്‍ത്ഥങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ വളര്‍ത്ത് മൃഗങ്ങളുടെ മുടി തുടങ്ങി പല കാരണത്താലും തുമ്മലുണ്ടാകാം. കൃത്യമായ കാരണം കണ്ടെത്താൻ ആദ്യമേ ശ്രമിക്കുന്നത് ചികിത്സ എളുപ്പമാക്കും.

2. വിറ്റാമിൻ C യിലൂടെയുള്ള ആരോഗ്യം.

__________

ശരീരത്തിന് ഏറ്റവും അവശ്യമുള്ള പോഷകങ്ങളില്‍ ഒന്നാണ് വിറ്റാമിൻ സി. എല്ലുകളുടെ വികസനം, രക്തധമനികളുടെ ആരോഗ്യം, മുറിവുണക്കല്‍ എന്നിവയ്ക്കെല്ലാം വൈറ്റമിന്‍ സി സഹായിക്കുന്നു. ഏറ്റവും മികച്ച രോഗപ്രതിരോധ ശേഷി കൂടി ഇത് നൽകുന്നു. കൊളാജന്‍ എന്ന അവശ്യ പ്രോട്ടീന്‍റെ ശരിയായ ഉത്പാദനത്തിനും വൈറ്റമിന്‍ സി പ്രധാന പങ്ക് വഹിക്കുന്നു.

ജലദോഷം, തുമ്മല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ചെറുക്കാന്‍ ശരീരത്തിലെ ശക്തമായ പ്രതിരോധശേഷിയ്ക്ക് കഴിയാറുണ്ട്. ശരീരത്തിലുള്ള സ്വാഭാവിക ആന്റിഹിസ്റ്റമൈന്‍ അഥവാ അലര്‍ജിക്ക് എതിരായി പ്രവര്‍ത്തിക്കുന്ന ശരീരത്തിലുള്ള മരുന്നുകള്‍ വൈറ്റമിന്‍ സി യിലൂടെ ആണ് ലഭിക്കുന്നത്. ഓറഞ്ച്, നാരങ്ങ, നെല്ലിക്ക, മുന്തിരി, സ്ട്രോബെറി, ബ്രക്കോളി, ഉരുളക്കിഴങ്ങ്, ഇലക്കറികള്‍ എന്നിവയിലെല്ലാം വൈറ്റമിന്‍ സി ധാരാളം അടങ്ങിയിരിക്കുന്നു. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം സപ്ലിമെന്‍റുകളായും വൈറ്റമിന്‍ സി കഴിക്കാവുന്നതാണ്.

3. തേനും ഇഞ്ചിയും നല്ലയൊരു ഒറ്റമൂലി

__________

മൂക്കിന്റെയും തൊണ്ടയുടെയും എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ മഞ്ഞളിനും ഇഞ്ചിയ്ക്കും കഴിയും. ഒരു ഗ്ലാസ് ചെറുചൂട് വെള്ളത്തില്‍ 1 ടേബിൾ സ്പൂൺ തേന്‍, 1 ടേബിൾസ്പൂൺ ഇഞ്ചിനീര് , അര ടേബിൾസ്പൂൺ ചെറുനാരങ്ങ എന്നിവ ചേര്‍ത്ത് ദിവസവും രാവിലെ കുടിച്ചാൽ തുമ്മലിന് ശമനം കിട്ടും.

4. ആവി പിടിക്കാം അണുക്കളെ തടയാം

__________

മൂക്കടപ്പ് മാറി മൂക്ക് തുറക്കാനും , തുമ്മൽ മാറാനും, ജലദോഷം അല്ലെങ്കിൽ സൈനസ് അണുബാധയുടെ ലക്ഷണങ്ങളിൽ നിന്ന് മോചനം നേടാനും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വീട്ടുവൈദ്യമാണ് ആവി പിടുത്തം. ആവി പിടിക്കുന്നതിനെ സ്റ്റീം തെറാപ്പി എന്നും വിളിക്കാം. വെള്ളത്തിന്റെ ആവി ശ്വസിക്കുന്നത് ഉൾപ്പെടുന്ന രീതിയാണ് ഇത്. സ്റ്റീമർ ഉപയോഗിച്ചും അല്ലാതെയും ആവി പിടിക്കാവുന്നതാണ്. സ്റ്റീമര്‍ ഇല്ലെങ്കില്‍, ഒരു പാത്രത്തില്‍ തിളക്കുന്ന ചൂടുവെള്ളം എടുത്ത് തലയില്‍ ഒരു തുണി കൊണ്ട് മൂടിയിരുന്നു ആവി പിടിക്കാം.

5. മഞ്ഞൾ പൊടിയും പാലും

_______

മഞ്ഞൾപ്പാല്‍, നമ്മുടെ പൂര്‍വ്വികരില്‍നിന്നും കൈമാറി കിട്ടിയ  ഏറ്റവും ഫലപ്രദമായ ഔഷധി അല്ലെങ്കില്‍ മൃതസഞ്ജീവനി എന്ന് വേണമെങ്കില്‍ പറയാം. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ തുമ്മലില്‍ നിന്ന് ആശ്വാസം നല്‍കാന്‍ സഹായിക്കുന്നു. ചൂടുള്ള പാലില്‍ മഞ്ഞള്‍ പൊടി സംയോജിപ്പിച്ച് കുടിക്കുന്നത് ശരീരത്തിന് ചൂട് നല്‍കും. ജലദോഷം മൂലമുണ്ടാകുന്ന നിര്‍ത്താതെയുള്ള തുമ്മല്‍ മാറാന്‍ ഇത് സഹായിക്കുന്നു.

Tags:    

Similar News