ബ്ലൂംബർഗ്​ അതിസമ്പന്ന പട്ടികയിൽ യൂസുഫലി

Update: 2024-10-08 04:45 GMT

ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ സ​മ്പ​ന്ന​രാ​യ 500 പേ​രു​ടെ പ​ട്ടി​ക പ്ര​സി​ദ്ധ​പ്പെ​ടു​ത്തി ബ്ലൂം​ബെ​ർ​ഗ്. സ്പേ​സ്എ​ക്സ്, ടെ​സ്​​ല, എ​ക്സ് മേ​ധാ​വി ഇ​ലോ​ൺ മ​സ്കാ​ണ് പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​ൻ. 26,300 കോ​ടി ഡോ​ള​ർ ആ​സ്തി​യാ​ണ് മ​സ്കി​നു​ള്ള​ത്. ആ​മ​സോ​ൺ സ്ഥാ​പ​ക​ൻ ജെ​ഫ് ബെ​സോ​സി​നെ പി​ന്ത​ള്ളി മെ​റ്റ മേ​ധാ​വി മാ​ർ​ക്ക് സ​ക്ക​ർ​ബ​ർ​ഗ് ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി. 451 കോ​ടി ഡോ​ള​റി​ന്‍റെ മു​ന്നേ​റ്റ​ത്തോ​ടെ 21,100 കോ​ടി ഡോ​ള​റി​ന്‍റെ ആ​സ്തി​യാ​ണ് സ​ക്ക​ർ​ബ​ർ​ഗി​നു​ള്ള​ത്. മൂ​ന്നാം സ്ഥാ​ന​ത്തു​ള്ള ജെ​ഫ് ബെ​സോ​സി​ന് 20,900 കോ​ടി ഡോ​ള​റി​ന്‍റെ ആ​സ്തി​യു​ണ്ട്. ആ​ദ്യ നൂ​റ് പേ​രു​ടെ പ​ട്ടി​ക​യി​ൽ 59 പേ​രും യു.​എ​സ്, ഇ​ന്ത്യ, ചൈ​ന എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ്.

ലോ​ക​ത്തെ നൂ​റ് സ​മ്പ​ന്ന​രി​ൽ യു.​എ​സി​ൽ നി​ന്ന് 35 പേ​രും ഇ​ന്ത്യ, ചൈ​ന രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് 12 പേ​ർ വീ​ത​വും ഇ​ടം പി​ടി​ച്ചു. മു​കേ​ഷ് അം​ബാ​നി​യാ​ണ് ഇ​ന്ത്യ​യി​ൽ നി​ന്ന് പ​ട്ടി​ക​യി​ൽ മു​ന്നി​ൽ. 10,500 കോ​ടി ഡോ​ള​ർ ആ​സ്തി​യോ​ടെ പ​തി​നാ​ലാം സ്ഥാ​ന​ത്താ​ണ് മു​കേ​ഷ് അം​ബാ​നി. 9950 കോ​ടി ഡോ​ള​ർ ആ​സ്തി​യോ​ടെ പ​തി​നെ​ട്ടാം സ്ഥാ​ന​ത്തു​ള്ള ഗൗ​തം അ​ദാ​നി​യാ​ണ് ഇ​ന്ത്യ​യി​ൽ ര​ണ്ടാ​മ​ത്. ബ്ലൂം​ബെ​ർ​ഗ് പ​ട്ടി​ക​യി​ൽ ഇ​ടം പി​ടി​ച്ച ഒ​രേ​യൊ​രു മ​ല​യാ​ളി ലു​ലു ഗ്രൂ​പ് ചെ​യ​ർ​മാ​ൻ എം.​എ യൂ​സു​ഫ​ലി​യാ​ണ്. 645 കോ​ടി ഡോ​ള​റി​ന്‍റെ ആ​സ്തി​യോ​ടെ 487ാം സ്ഥാ​ന​ത്താ​ണ്​ യൂ​സു​ഫ​ലി. 500 പേ​രു​ടെ പ​ട്ടി​ക​യി​ൽ മ​റ്റ് മ​ല​യാ​ളി​ക​ളാ​രും ഇ​ടം​പി​ടി​ച്ചി​ട്ടി​ല്ല. 4100 കോ​ടി ഡോ​ള​ർ ആ​സ്തി​യു​ള്ള എ​ച്ച്.​സി.​എ​ൽ സ്ഥാ​പ​ക​ൻ ശി​വ് നാ​ടാ​ർ 37ാമ​താ​യും ടാ​റ്റ സ​ൺ​സ് മേ​ധാ​വി​മാ​രി​ൽ ഒ​രാ​ളാ​യ ഷാ​പൂ​ർ മി​സ്ത്രി 38ാമ​താ​യും പ​ട്ടി​ക​യി​ലു​ണ്ട്. ജി​ൻ​ഡാ​ൽ ഗ്രൂ​പ് മേ​ധാ​വി സ​വി​ത്രി ജി​ൻ​ഡാ​ലാ​ണ് പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടി​യ ഇ​ന്ത്യ​ൻ വ​നി​ത. 3540 കോ​ടി ഡോ​ള​റി​ന്‍റെ ആ​സ്തി​യു​ള്ള സാ​വി​ത്രി ജി​ൻ​ഡാ​ൽ 49ാം സ്ഥാ​ന​ത്താ​ണ്.

3100 കോ​ടി ഡോ​ള​ർ ആ​സ്തി​യോ​ടെ സ​ൺ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ​സ് സ്ഥാ​പ​ക​ൻ ദി​ലീ​പ് ഷാം​ഗ്വി 61ആം ​സ്ഥാ​ന​ത്തു​ണ്ട്. വി​പ്രോ സ്ഥാ​പ​ക​ൻ അ​സീം പ്രേം​ജി (2940 കോ​ടി ഡോ​ള​ർ), ഭാ​ര​തി എ​യ​ർ​ടെ​ൽ ചെ​യ​ർ​മാ​ൻ സു​നി​ൽ മി​ത്ത​ൽ (2550 കോ​ടി ഡോ​ള​ർ), ആ​ദി​ത്യ ബി​ർ​ള ഗ്രൂ​പ്​​ ചെ​യ​ർ​മാ​ൻ കു​മാ​ർ ബി​ർ​ള (2290 കോ​ടി ഡോ​ള​ർ), അ​വ​ന്യൂ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ്സ് മേ​ധാ​വി രാ​ധാ​കൃ​ഷ്ണ​ൻ ധ​മാ​നി (2220 കോ​ടി ഡോ​ള​ർ) എ​ന്നി​വ​രാ​ണ് ബ്ലൂം​ബെ​ർ​ഗ് പ​ട്ടി​ക​യി​ലു​ള്ള മ​റ്റ് ഇ​ന്ത്യ​ക്കാ​ർ.

Tags:    

Similar News