വൈ.​എം.​സി.​എ അ​ബൂ​ദ​ബി പ്ര​വ​ര്‍ത്ത​നോ​ദ്ഘാ​ട​നം നടന്നു

Update: 2024-06-26 07:48 GMT

യ​ങ് മെ​ന്‍സ് ക്രി​സ്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ (വൈ.​എം.​സി.​എ) അ​ബൂ​ദ​ബി​യു​ടെ 2024-2025 വ​ര്‍ഷ​ത്തെ പ്ര​വ​ര്‍ത്ത​ന ഉ​ദ്ഘാ​ട​ന​വും 180ാമ​ത് സ്ഥാ​പ​ക ദി​നാ​ച​ര​ണ​വും മ​ല​ങ്ക​ര മാ​ര്‍ത്തോ​മ സ​ഭ ഡ​ല്‍ഹി ഭ​ദ്രാ​സ​നാ​ധി​പ​ന്‍ സ​ഖ​റി​യാ​സ് മാ​ര്‍ അ​പ്രേം എ​പ്പി​സ്‌​കോ​പ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ത്ത്, 12 ക്ലാസുകളിൽ ഉ​ന്ന​ത​വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ കു​ട്ടി​ക​ള്‍ക്ക് അ​വാ​ര്‍ഡു​ക​ളും പ​രി​പാ​ടി​യി​ല്‍ വി​ത​ര​ണം ചെ​യ്തു. യ​ങ്ങ​സ്റ്റ് സി.​ഇ.​ഒ, മാ​സ്റ്റ​ര്‍ ജെ​യ്ഡ​ന്‍, മി​സ് ടീ​ന്‍ ഇ​ന്ത്യ ഇ​ന്‍റ​ര്‍നാ​ഷ​ന​ല്‍ കെ​സി​യ മെ​ജോ എ​ന്നി​വ​രെ​യും മി​ക​ച്ച പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​വ​രു​ന്ന വ​നി​ത​ക​ളെ​യും ആ​ദ​രി​ച്ചു. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. ബോ​ര്‍ഡ് അം​ഗ​ങ്ങ​ളാ​യ അ​ല​ന്‍ ജോ​ര്‍ജ് വ​ർ​ഗീ​സ്, വ​ര്‍ഗീ​സ് മാ​ത്യു, ജോ​സ് ടി. ​ത​ര​ക​ന്‍, വ​ര്‍ഗീ​സ് ജേ​ക്ക​ബ്, ബി​ജു ജോ​ണ്‍, ജാ​ക്ക്‌​സ​ണ്‍ മാ​ത്യു, പ്രി​യ പ്രി​ന്‍സ്, ബി​ജോ വ​ര്‍ഗീ​സ്, ഷാ​ജി എ​ബ്ര​ഹാം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്‍കി.

പ്ര​സി​ഡ​ന്‍റ്​ നൈ​നാ​ന്‍ തോ​മ​സ് പ​ണി​ക്ക​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​എ​ല്‍ദോ എം. ​പോ​ള്‍, ജി​ജോ സി. ​ഡാ​നി​യേ​ല്‍, ഫാ. ​റ്റി​ജു വ​ര്‍ഗീ​സ് പൊ​ന്‍പ​ള്ളി, ബി​ജു കു​ഞ്ഞു​മോ​ന്‍, ഫാ. ​മാ​ത്യു ജോ​ണ്‍, ര​ക്ഷാ​ധി​കാ​രി ബി​ജു പാ​പ്പ​ച്ച​ന്‍, സെ​ക്ര​ട്ട​റി സ​ന്ദീ​പ് ജോ​ര്‍ജ്, ട്ര​ഷ​റ​ര്‍ സാ​മു​വേ​ല്‍ സ​ഖ​റി​യ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Tags:    

Similar News