യഥാർത്ഥ കേരള സ്റ്റോറിയുമായി കുറുമ്പയും അസീസും റേഡിയോ കേരളം 1476 എഎമ്മിന്റെ സ്റ്റുഡിയോയിലെത്തിയപ്പോൾ

Update: 2023-06-16 12:21 GMT

മലപ്പുറം ജില്ലയിലെ കറുപ്പിയുടെ മകൾ കുറുമ്പ ഇന്നിപ്പോൾ മലപ്പുറത്തിന്റെ അമ്മയും ഉമ്മയും പ്രവാസ ലോകത്തിന്റെ പ്രിയപ്പെട്ട അതിഥിയുമാണ്.. അബുദാബിയിലെ സാമൂഹ്യ പ്രവർത്തകനും കെഎംസിസി നേതാവുമായ അസീസ് കളിയാടനെ ചെറുപ്രായത്തിൽ പോറ്റി വളർത്തിയ കറുപ്പീടെ മകൾ കുറുമ്പ ഇന്ന് റേഡിയോ കേരളത്തിൻറെ പ്രത്യേക അതിഥിയായി സ്റ്റുഡിയോയിൽ എത്തിയത് സ്‌നേഹനിർഭരമായ അനുഭവമായി.. രക്തബന്ധു അല്ലെങ്കിലും അതിനേക്കാൾ ശക്തമായ സ്‌നേഹബന്ധം ഉള്ള കുറുമ്പസഹോദര തുല്യനായ അസീസിന്റെ കുടുംബത്തോടൊപ്പം ആണ് ഞങ്ങളുടെ സ്റ്റുഡിയോയിൽ എത്തിയത്.. ഇത്രയും പ്രയാസപ്പെട്ട് ആണല്ലോ നമ്മുടെയെല്ലാം മക്കൾ ഇവിടെ ജീവിക്കുന്നത് എന്ന ആശങ്കയായിരുന്നു അവർ പങ്കുവെച്ചത്.. അതിവേഗം ഓടുന്ന വാഹനങ്ങൾ ഭയപ്പെടുത്തുന്നതായി പറഞ്ഞു.

അതേസമയം അതിനെയെല്ലാം മറികടക്കുന്ന പ്രിയപ്പെട്ടവരുടെ സാന്നിധ്യവും ഇടപെടലുകളും മണിക്കൂറുകൾ കൊണ്ട് ഈ നാടിനെ സ്വന്തം നാട് പോലെയാക്കി എന്നവർ ആഹ്ലാദത്തോടെ ഓർത്തെടുത്തു. പട്ടിണിയും ദാരിദ്ര്യവും നിറഞ്ഞ അരക്ഷിതമായ കാലത്ത് കുട്ടിയായിരുന്ന അസീസിനെയും സഹോദരങ്ങളായ 10 പേരെയും പരിപാലിച്ചത് അമ്മ കറുപ്പിയും മകൾ കുറുമ്പയും ആയിരുന്നു.. അത്രമേൽ സ്‌നേഹം മൊയ്തീന്റെ മാതാപിതാക്കളായ ഐഷ കുട്ടിയോടും കാളിയാടൻ മൊയ്തീനോടും ഉണ്ടായിരുന്നു. അസീസും സഹോദരങ്ങളും കടൽ കടന്ന് പച്ചപിടിച്ചപ്പോഴും അകലെയുള്ള സ്‌നേഹത്തിൻറെ പച്ചതണലുകളെ അവർക്ക് മറക്കാൻ കഴിയുമായിരുന്നില്ല. അസീസിന്റെ ഉമ്മ ഗൾഫിൽ വന്നു കണ്ട അനുഭവങ്ങൾ പ്രിയപ്പെട്ട കൂട്ടുകാരി കുറുമ്പയോട് പറഞ്ഞപ്പോൾ കുറുമ്പയ്ക്കും ഇവിടെ വരാൻ ആഗ്രഹം അങ്ങനെയാണ് അസീസ് കാളിയാടൻ തൻറെ കുറുമ്പയെ ഇവിടേക്ക് കൂട്ടിയതും റേഡിയോ കേരളത്തിൻറെ സ്റ്റുഡിയോയിൽ വന്നതും.. സ്റ്റുഡിയോയിൽ കൗതുകം നിറഞ്ഞ ഒരു കൊച്ചു കുഞ്ഞിൻറെ കണ്ണുകളുമായി എല്ലാം കണ്ടു കേട്ടു പരസ്പരം വർത്തമാനം പറഞ്ഞു.

റേഡിയോ കേരളം സമ്മാനമായി നൽകിയ വിഗ്രഹഹം അസീസ് പ്രിയപ്പെട്ട കുറമ്പ അമ്മക്ക് സമ്മാനിച്ചു.. കുറുമ്പ സ്‌നേഹപൂർവ്വം നെഞ്ചോട് ചേർത്തു. സ്‌നേഹത്തിന് നന്ദി പറയാൻ വാക്കുകൾ ഇല്ല.. മതത്തിനും അതീതമായ സ്‌നേഹത്തിൻറെ കാണാച്ചരടുകൾ കൾ കോർത്തെടുത്ത സന്ധ്യാനേരം റേഡിയോ കേരളത്തിനും പ്രിയപ്പെട്ട അനുഭവമായി.. തിരിച്ചു പോകുന്ന വഴിക്ക് ദുബായിൽ ക്ഷേത്രദർശനത്തിനും ഇറങ്ങി.. സ്‌നേഹത്തിനും സാഹോദര്യത്തിനും മതവും ജാതിയും ഇല്ലെന്ന് ക്ഷേത്രത്തിൽ കൊണ്ടുപോയ അസീസ് കാളിയാടൻ പറഞ്ഞു..ഈ മാസം 17 18 തീയതികളിൽ മലപ്പുറം ജില്ലാ കെഎംസിസി അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെൻററിൽ സംഘടിപ്പിക്കുന്ന മലപ്പുറം ഫെസ്റ്റിവലിൽ മുഖ്യാതിഥിയായി പങ്കെടുക്കാനാണ് കുറുമ്പ അബുദാബിയിൽ വന്നത്.. കുറുമ്പയുടെ സാന്നിധ്യം മലപ്പുറത്തിന്റെ സ്‌നേഹത്തിൻറെ താരാട്ട് ആകുന്നു.. സ്‌നേഹ സഹോദര്യങ്ങളുടെ സുന്ദരമായ ഭാവവുമായി മലപ്പുറം ജില്ലയും.....

Full View

Tags:    

Similar News