ട്രാക് സാമ്പത്തിക സഹായം കൈമാറി

Update: 2024-05-03 07:11 GMT

തി​രു​വ​ന​ന്ത​പു​രം നോ​ൺ റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​ത്ത് (ട്രാ​ക്), കു​വൈ​ത്തി​ൽ മ​ര​ണ​പ്പെ​ട്ട ട്രാ​ക് അം​ഗം മു​രു​ക​ന്റെ കു​ടും​ബ​ത്തി​ന് സാ​മ്പ​ത്തി​ക സ​ഹാ​യം കൈ​മാ​റി. മ​ണ​ക്കാ​ട് അ​മ്മ​ൻ കോ​വി​ൽ തേ​ര​കം ജം​ങ്ഷ​നി​ലു​ള്ള മു​രു​ക​ന്റെ വ​സ​തി​യി​ൽ ട്രാ​ക്ക് ചാ​രി​റ്റി ജോ​യ​ന്റ് ട്ര​ഷ​റ​ർ കൃ​ഷ്ണ​രാ​ജും ട്രാ​ക് ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം രാ​ജേ​ഷ് നാ​യ​രും ചേ​ർ​ന്ന് മു​രു​ക​ന്റെ മാ​താ​പി​താ​ക്ക​ൾ​ക്ക് ര​ണ്ടാ​മ​ത്തെ ഗ​ഡു​വാ​യ തു​ക കൈ​മാ​റി. ജി​ല്ല​യി​ലെ പ്ര​മു​ഖ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ക​ഴി​ഞ്ഞ മാ​സം ആ​ദ്യ ഗ​ഡു​വാ​യി നി​ശ്ചി​ത തു​ക കൈ​മാ​റി​യി​രു​ന്ന​താ​യും ട്രാ​ക് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags:    

Similar News