ഇന്ത്യൻ അസോസിയേഷൻ ഷാർജ പൊതുമാപ്പുമായി സംഘടിപ്പിച്ച ക്യാമ്പിൽ അസോസിയേഷൻ ലീഗൽ കമ്മിറ്റി നിലവിൽ വന്നു

Update: 2024-09-02 12:10 GMT

ഇന്ത്യൻ അസോസിയേഷൻ ഷാർജ യുഎഇ പൊതുമാപ്പുമായി സംഘടിപ്പിച്ച ബോധവത്കരണ ക്യാമ്പിൽ അസോസിയേഷൻ ലീഗൽ കമ്മിറ്റി നിലവിൽ വന്നു. ലീഗൽ കമ്മിറ്റി കോ ഓർഡിനേറ്റർ മുരളി ആമുഖ പ്രസംഗം നടത്തി. ഷാർജ കമ്മ്യുണിറ്റി പോലീസ് ഓഫീസർ സഹീദ് അൽ സറൂണി യോഗം ഉദ്ഘടനം ചെയ്തു. മീഡിയ & പബ്ലിക് റിലേഷൻ ഓഫീസർ അബ്ദുല്ലതീഫ് അൽ ഖാദി ഉൽബോധന പ്രസംഗം നടത്തി.

അസോസിയേഷൻ ആക്ടിങ് പ്രസിഡന്റ് പ്രദീപ് നെന്മാറ ആദ്യക്ഷത വഹിച്ച യോഗത്തിൽ ആക്ടിങ് ജനറൽ സെക്രട്ടറി ജിബി ബേബി സ്വാഗതം പറഞ്ഞു. ആശംസകൾ നേർന്നു കൊണ്ടു ട്രഷറർ ഷാജി ജോൺ, ഓഡിറ്റർ ഹരിലാൽ എന്നിവർ സംസാരിച്ചു.

പൊതു മാപ്പുമായി ബന്ധപ്പെട്ട് സദസ്സിൽ നിന്നുമുള്ള ചോദ്യങ്ങൾക്കു അഡ്വ. പി എ ഹക്കിം, അഡ്വ. നജുമുദ്ദീൻ, അഡ്വ.സ്മിനു സുരേന്ദ്രൻ എന്നിവർ മറുപടിയും ലീഗൽ കമ്മിറ്റി കൺവീനർ ഷാഹുൽ ഹമീദ് നന്ദിയും പറഞു

Tags:    

Similar News