സമസ്തയുടെ സ്ഥാപക ദിനം ആചരിച്ചു​

Update: 2024-07-01 08:08 GMT

മത്ര സു​ന്നി സെ​ന്റ​ർ- എ​സ്.​ഐ.​സി മ​ത്ര, എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് മ​ത്ര ഏ​രി​യ ക​മ്മി​റ്റി​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സ​മ​സ്ത​സ്ഥാ​പ​ക ദി​ന​മാ​ച​ര​ണ​വും പ്രാ​ർ​ഥ​നാ സം​ഗ​മ​വും ന​ട​ത്തി. മ​ത്ര ഇ​ഖ്റ​ഉ മ​ദ്​​റ​സ​യി​ല്‍ന​ട​ന്ന പ​രി​പാ​ടി മൂ​സ ഹാ​ജി ചെ​ണ്ട​യാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്.​​​ഐ.​സി ആ​സി​മ മേ​ഖ​ല പ്ര​സി​ഡ​ന്‍റ്​ ഷെ​യ്ഖ് അ​ബ്ദു​ൽ റ​ഹ്‌​മാ​ൻ മു​സ്‌​ലി​യാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എം.​സി.​സി മ​ത്ര ആ​ക്ടി​ങ് പ്ര​സി​ഡ​ന്‍റ്​ ഫൈ​സ​ൽ മാ​സ്റ്റ​ർ, എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് മ​ത്ര ഏ​രി​യ പ്ര​സി​ഡ​ന്‍റ് റ​യീ​സ് അ​ഞ്ച​ര​ക്ക​ണ്ടി , അ​സീ​സ് ഹാ​ജി കു​ഞ്ഞി​പ്പ​ള്ളി, സു​ന്നി സെ​ന്റ​ർ ട്ര​ഷ​റ​ർ അ​ബൂ​ബ​ക്ക​ർ ഹാ​ജി, എ​സ്.​ഐ.​സി മ​ത്ര സെ​ക്ര​ട്ട​റി ജ​സീ​ൽ ആ​ഡൂ​ർ, റി​യാ​സ് കൊ​ടു​വ​ള്ളി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. പ്രാ​ർ​ഥ​ന സം​ഗ​മ​ത്തി​ന് ഷെ​യ്ഖ് അ​ബ്ദു​ൽ റ​ഹി​മാ​ൻ മു​സ്‌​ലി​യാ​ർ നേ​തൃ​ത്വം ന​ൽ​കി. ഫ​സ​ൽ മേ​ക്കു​ന്ന് (സെ​ക്ര​ട്ട​റി, മ​ത്ര സു​ന്നി സെ​ന്റ​ർ) സ്വാ​ഗ​ത​വും ഷ​ക്കീ​ബ് ചെ​ണ്ട​യാ​ട് (സെ​ക്ര​ട്ട​റി എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് മ​ത്ര) ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    

Similar News