പരിസ്ഥിതി സംഗമം സംഘടിപ്പിച്ചു

Update: 2024-06-23 08:57 GMT

പ​രി​സ്ഥി​തി​യും ആ​വാ​സ​വ്യ​വ​സ്ഥ​യും ആ​ശ​ങ്കാ​കു​ല​മാ​യ ച​ർ​ച്ച​ക​ൾ​ക്ക് വി​ഷ​യ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന കാ​ല​ത്ത് ന​മ്മു​ടെ വാ​ണി​ജ്യ വ്യ​വ​സാ​യ പ​ദ്ധ​തി​ക​ളും സം​രം​ഭ​ക​ത്വ​ങ്ങ​ളും സു​സ്ഥി​ര വി​ക​സ​ന കാ​ഴ്ച​പ്പാ​ടു​ള്ള​താ​യി​രി​ക്ക​ണ​മെ​ന്ന് യു.​എ.​ഇ കെ.​എം.​സി.​സി. ജ​ന.​സെ​ക്ര​ട്ട​റി പി.​കെ. അ​ൻ​വ​ർ ന​ഹ അ​ഭി​പ്രാ​യ​പ്പെ​ട്ടു. റി​സോ​ഴ്സ് ആ​ൻ​ഡ്​ ഇ​ന്‍റ​ല​ക്റ്റ് ലേ​ണി​ങ്​ ഇ​നി​ഷ്യേ​റ്റി​വ് (റൈ​ൻ) ‘ഇ​ക്കോ​ഗാ​ത​ർ’ എ​ന്ന​പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​സ്ഥി​തി​ദി​ന സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

എ​ഴു​ത്തു​കാ​ര​നും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ ബ​ഷീ​ർ തി​ക്കോ​ടി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ലാ​ഭ​തൃ​ഷ്​​ണ​യു​ടെ വി​ക​സ​ന സ​ങ്ക​ൽ​പ​ങ്ങ​ൾ മ​ണ്ണും വാ​യു​വും വെ​ള്ള​വും മ​ലി​ന​മാ​ക്കു​മ്പോ​ൾ മ​നു​ഷ്യ​ന്‍റെ ജൈ​വി​ക​സ​ത്ത​യെ തി​രി​ച്ച​റി​ഞ്ഞു​ള്ള ജീ​വി​ത ശൈ​ലി​യി​ലേ​ക്കു​ള്ള മ​ട​ങ്ങി​പ്പോ​ക്ക് അ​നി​വാ​ര്യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ ഈ ​വ​ർ​ഷ​ത്തെ പ​രി​സ്ഥി​തി​ദി​ന സ​ന്ദേ​ശ​മാ​യ ‘മാ​റ്റ​മാ​കു​ക; സു​സ്ഥി​ര​ത​യെ ആ​ശ്ലേ​ഷി​ക്കു​ക’ ശീ​ർ​ഷ​ക​ത്തി​ൽ റൈ​ൻ റി​സോ​ഴ്സ്പേ​ഴ്സ​ൻ അ​ബ്ദു​സ്സ​ലാം പ​രി പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​ഈ​നു​ദ്ദീ​ൻ പ​യ്യ​ന്നൂ​ർ മോ​ഡ​റേ​റ്റ​റാ​യ ച​ട​ങ്ങി​ൽ ശ​രീ​ഫ് മ​ല​ബാ​ർ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഷ​ഫീ​ഖ് പു​റ​ക്കാ​ട്ടി​രി ഖി​റാ​അ​ത്ത് ന​ട​ത്തി. അ​ബൂ​താ​ഹി​ർ കു​ള​ങ്ങ​ര, റ​ഫീ​ഖ് വൈ​ല​ത്തൂ​ർ, ഫൈ​സ​ൽ ഫി​നി​ക്സ്, നി​സാ​ർ പ​യ്യ​ന്നൂ​ർ സം​ബ​ന്ധി​ച്ചു. ഷ​ഫീ​ർ ച​ങ്ങ​രം​കു​ളം സ്വാ​ഗ​ത​വും യാ​ഷി​ഖ് അ​ന്നാ​ര ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    

Similar News