എസ്.എം.എ ബാധിതയായ പിഞ്ചുകുഞ്ഞ് മൽഖ റൂഹിയുടെ ചികിത്സക്കായി നടുവണ്ണൂർ ഏരിയ പ്രവാസി സംഘം (നാപ്സ്) ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച തുക ഖത്തർ ചാരിറ്റിക്ക് കൈമാറി. ഖത്തർ ചാരിറ്റി പ്രതിനിധി അഹ്മദ് അൽ ഗാനിം ഏറ്റുവാങ്ങി. ചടങ്ങിൽ ഇ.വി. ഷെഫീഖ് കരുവണ്ണൂർ, അബൂബക്കർ മേക്കോത്ത്, മജീദ് അരക്കണ്ടി, റാഫി ചിറയങ്ങാട്ട്, സുഹറ മജീദ്, സാഹിർ, റഷീദ് തളിയാറമ്പത്ത്, സൽമാൻ ചീരക്കോട്ട് എന്നിവർ പങ്കെടുത്തു.