അന്താരാഷ്ട്ര സ്റ്റാമ്പ്​ പ്രദർശനത്തിൽ വെള്ളി​ മെഡൽ നേട്ടവുമായി മലയാളി

Update: 2024-03-05 05:40 GMT

അ​ന്താ​രാ​ഷ്ട്ര സ്റ്റാ​മ്പ്​ പ്ര​ദ​ർ​ശ​ന​മ​ത്സ​ര​ത്തി​ൽ വെ​ള്ളി​ മെ​ഡ​ൽ തി​ള​ക്ക​വു​മാ​യി വീ​ണ്ടും മ​ല​യാ​ളി പ്ര​വാ​സി. യു.​എ.​ഇ​യി​ൽ താ​മ​സി​ക്കു​ന്ന ക​ണ്ണൂ​ർ ത​വ​ക്ക​ര സ്വ​ദേ​ശി പി.​സി. രാ​മ​ച​​ന്ദ്ര​നാ​ണ്​ ഫെ​ബ്രു​വ​രി 28 മു​ത​ൽ മാ​ർ​ച്ച്​ മൂ​ന്നു​വ​രെ എ​മി​റേ​റ്റ്​​സ്​ ഫി​ലാ​റ്റ​ലി​ക്​ അ​സോ​സി​യേ​ഷ​ൻ ന​ട​ത്തി​യ എ​ക്സി​ബി​ഷ​നി​ൽ വെ​ള്ളി​ത്തി​ള​ക്ക​വു​മാ​യി മ​ല​യാ​ളി​യു​ടെ അ​ഭി​മാ​ന​മാ​യ​ത്​. യു.​എ.​ഇ​യു​ടെ പി​റ​വി മു​ത​ലു​ള്ള ച​രി​ത്രം പ​റ​യു​ന്ന ​സ്റ്റാ​മ്പു​ക​ളു​ടെ പ്ര​ദ​ർ​ശ​ന​മാ​ണ്​ 80 ഷീ​റ്റു​ക​ൾ അ​ട​ങ്ങി​യ അ​ഞ്ച്​ ഫ്രെ​യി​മു​ക​ളി​ലാ​യി ഇ​ദ്ദേ​ഹം​ ലോ​ക​ത്തി​ന്​ മു​മ്പി​ൽ തു​റ​ന്നി​ട്ട​ത്​.

പാ​ര​മ്പ​ര്യ വി​ഭാ​ഗ​ത്തി​ൽ ഇ​ദ്ദേ​ഹ​ത്തി​ന്​ 70 പോ​യ​ന്‍റു​ക​ൾ ല​ഭി​ച്ചു. പ്ര​ദ​ർ​ശ​ന​ത്തി​ൽ പ​​ങ്കെ​ടു​ക്കു​ന്ന ഏ​ക മ​ല​യാ​ളി​യും ഇ​ന്ത്യ​ക്കാ​ര​നു​മാ​ണ്​ ​രാ​മ​ച​ന്ദ്ര​ൻ. ഇ​ൻ​വൈ​റ്റി ക്ലാ​സ്, പോ​സ്റ്റ​ൽ ഹി​സ്റ്റ​റി, പേ​സ്റ്റ​ൽ സ്​​റ്റേ​ഷ​ന​റി, തീ​മാ​റ്റി​ക്, പി​ക്ച്ച​ർ പോ​സ്റ്റ​ർ കാ​ർ​ഡ്, ലി​റ്റ​റേ​ച്ച​ർ, യൂ​ത്ത്, പാ​ര​മ്പ​ര്യം എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ന്ന പ്ര​ദ​ർ​ശ​ന​ത്തി​ൽ സൗ​ദി അ​റേ​ബ്യ, ഒ​മാ​ൻ, ബ​ഹ്​​റൈ​ൻ, ഈ​ജി​പ്ത്, ലെ​ബ​നാ​ൻ, ചൈ​ന, യു.​എ.​ഇ, ഖ​ത്ത​ർ, സിം​ഗ​പ്പു​ർ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് പ്ര​ശ​സ്ത​രാ​യ ഫി​ലാ​റ്റ​ലി​ക്​ പ്ര​ഫ​ഷ​ന​ലു​ക​ളാ​ണ്​ മാ​റ്റു​ര​ച്ച​ത്.

യു.​എ.​ഇ രൂ​പ​വ​ത്​​ക​ര​ണ​ത്തി​ന്​ മു​മ്പ്​ ബ്രി​ട്ടീ​ഷ്​ ഭ​ര​ണ​കാ​ല​ത്ത് കാ​ല​ത്ത്​ പ്ര​ചാ​ര​ത്തി​ലു​ണ്ടാ​യ സ്റ്റാ​മ്പു​ക​ൾ മു​ത​ൽ 1964ൽ ​വ്യ​ത്യ​സ്ത എ​മി​റേ​റ്റു​ക​ളാ​യി മാ​റു​ന്ന ഘ​ട്ട​ത്തി​ലെ സ്റ്റാ​മ്പു​ക​ൾ വ​രെ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ക്ക​ലു​ണ്ട്. 1972 യു.​എ.​ഇ രൂ​പ​വ​ത്കൃ​ത​മാ​യ ശേ​ഷം ഇ​റ​ക്കി​യ ​സ്റ്റാ​മ്പു​ക​ളും 2024 വ​രെ ഇ​റ​ക്കി​യ അ​പൂ​ർ​വ സ്റ്റാ​മ്പു​ക​ളും രാ​മ​ച​ന്ദ്ര​ന്‍റെ ശേ​ഖ​ര​ത്തി​ലു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം ഷാ​ർ​ജ​യി​ൽ ന​ട​ന്ന അ​ന്താ​രാ​ഷ്ട്ര എ​ക്സി​ബി​ഷ​നി​ലും രാ​മ​ച​ന്ദ്ര​ന്​ വെ​ള്ളി​മെ​ഡ​ൽ ​ല​ഭി​ച്ചി​രു​ന്നു. ​​ ട്രാ​വ​ൻ​കൂ​റി​ന്‍റെ ച​രി​ത്രം പ​റ​യു​ന്ന സ്റ്റാ​മ്പു​ക​ളാ​യി​രു​ന്നു അ​ന്ന്​ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ച്ചി​രു​ന്ന​ത്. 45 വ​ർ​ഷ​മാ​യി സ്റ്റാ​മ്പ്​ ശേ​ഖ​ര​ണ രം​ഗ​ത്ത്​ സ​ജീ​വ​മാ​യ​​ രാ​മ​ച​ന്ദ്ര​ൻ ദു​ബൈ​യി​ൽ വി​വി​ധ ബി​സി​ന​സ്​ ഗ്രൂ​പ്പു​ക​ളു​ടെ ഫി​നാ​ൻ​സ്​ മാ​നേ​ജ​റാ​യി വി​ര​മി​ച്ച​യാ​ളാ​ണ്. കു​ടും​ബ​ത്തോ​ടൊ​പ്പം ക​റാ​മ​യി​ലാ​ണ്​ താ​മ​സം.

Tags:    

Similar News