ദുബൈയിലെ ആഡംബര നൗകയ്ക്ക് നടൻ ആസിഫ് അലിയുടെ പേര്; ലൈസൻസിലും പേര് മാറ്റും
നടൻ ആസിഫ് അലിക്ക് ആദരവും പിന്തുണയുമായി ദുബായിലെ ആഡംബര നൗകയ്ക്ക് അദ്ദേഹത്തിന്റെ പേര് നൽകി. മറീനയിലെ വാട്ടർ ടൂറിസം കമ്പനി ഡി3 ആണ് നൗകയുടെ പേരു മാറ്റിയത്. സംഗീതസംവിധായകൻ രമേശ് നാരായണനുമായി ബന്ധപ്പെട്ട വിവാദം ആസിഫലി കൈകാര്യം ചെയ്ത രീതിയോടുള്ള ആദരമായാണിത്.
നൗകയിൽ ആസിഫലി എന്ന് പേര് പതിപ്പിച്ചു കഴിഞ്ഞു. നൗകയുടെ രജിസ്ട്രേഷൻ ലൈസൻസിലും ആസിഫ് അലി എന്ന പേര് നൽകും. വഷളാകുമായിരുന്ന വിഷയം പക്വതയോടെ കൈകാര്യം ചെയ്ത ആസിഫ് അലി എല്ലാവർക്കും മാതൃകയാണെന്ന് ഡി3 ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഷെഫീഖ് മുഹമ്മദ് അലി വ്യക്തമാക്കി. സംരംഭകർ പത്തനംതിട്ട സ്വദേശികൾ ആയതിനാൽ ജില്ലയുടെ വാഹന റജിസ്ട്രേഷനിലെ 3 ഉൾപ്പെടുത്തിയാണ് കമ്പനിക്കു ഡി3 എന്ന് പേര് നൽകിയിരിക്കുന്നത്.