മഹാത്മാ ഗാന്ധിയുടെ 154-ാം ജന്മദിനം ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ആഘോഷിച്ചു

Update: 2023-10-03 10:56 GMT

ഇന്ത്യൻ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 154-ാം ജന്മദിനം ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ചാപ്റ്ററിന്റ നേതൃത്വത്തിൽ ആഘോഷിച്ചു. മാധ്യമ പ്രവർത്തകൻ മസ്ഹറുദ്ദീൻ പരിപാടി ഉത്ഘാടനം ചെയ്തു. ജനാധിപത്യം വെല്ലുവിളി നേരിടുന്ന ഇന്ത്യയെ തിരിച്ചു പിടിക്കാൻ ഗാന്ധിജിയിലേക്ക് മടങ്ങി പോകണമെന്ന് മസ്ഹറുദ്ദീൻ അഭിപ്രായപെട്ടു. സംഘ പരിവാറിനെ നേർക്കു നേർ എതിർക്കുന്ന മൂർത്തമായ രാഷ്ടീയ സംവിധാനം എന്ന നിലയിൽ കോൺഗ്രസ് ശക്തിയാർജിച്ചിട്ടുണ്ട്. നെഹ്‌റു രണ്ടാമൻ എന്ന നിലയിൽ ആശയപരമായി തങ്ങളെ തുറന്നു കാണിക്കുന്നതിൽ രാഹുൽ ഗാന്ധി രാഷ്ട്രീയ സ്ഥിരത കാണിക്കുന്നു എന്നതാണ് ആർ എസ് എസി നെ വിറളി പിടിപ്പിക്കുന്നത്. നിലവിലെ അതി നിർണായക രാഷ്ട്രീയ സാഹചര്യത്തിൽ കോൺഗ്രസിനെ ശക്തിപ്പെടു ത്തേണ്ടത് മുഴുവൻ ജനാധിപത്യ വിശ്വാസികളുടേയും രാഷ്ടീയ ബാധ്യതയായി മാറിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യു.എ.ഇ.കമ്മിറ്റി ജനറൽ സിക്രട്ടറി പുന്നക്കൻ മുഹമ്മദലി മുഖ്യ പ്രഭാഷണം നടത്തി ഐ.ഒ.സി. ദുബൈ പ്രസിഡണ്ട് ബാബു കളിയേത്തേൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സി.പി.ജലീൽ, ഫസിലുദ്ദീൻ ശുരനാട്, ഡോ.വി.എ.ലത്തീഫ്, എ പി. ഹക്കീം, കെ.വി.ഫൈസൽ, അഡ്വ: മുഹമ്മദ് സമീർ, ഷിറോസ് കുന്നത്ത്, കെ.വി.സിദ്ദീഖ് എന്നിവർ സംസാരിച്ചു. ഐ.ഒ.സി ജനറൽ സിക്രട്ടറി ഷംസീർ നാദാപുരം സ്വാഗതവും ട്രഷറർ സാബു തോമസ് നന്ദിയും പറഞ്ഞു.

Tags:    

Similar News