'പ്രലോഭനത്തെ ആത്മാഭിമാനം കൊണ്ട് നേരിട്ടു'; കലാമണ്ഡലം ഗോപിയാശാന് അഭിവാദ്യം അർപ്പിച്ച് ഓർമ ഭാരവാഹികൾ
പത്മഭൂഷൺ പോലൊരു ബഹുമതിയുടെ പേരിൽ നടത്തിയ പ്രലോഭനത്തെ ആത്മാഭിമാനം കൊണ്ട് നേരിട്ട, മലയാളത്തിന്റെ മഹാനായ കഥകളി കലാകാരൻ കലാമണ്ഡലം ഗോപിയാശാന് അഭിവാദ്യങ്ങൾ അർപ്പിക്കുകയും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്യുകയാണ് എന്ന് ഓർമ ഭാരവാഹികൾ പ്രസ്താവനയിൽ പറഞ്ഞു .
കേരളത്തിന്റെ മതേതര നിലപാടിന്റെ അന്തസ്സുകൂടിയാണ് ശ്രീ കലാമണ്ഡലം ഗോപിയാശാൻ , വർഗീയ ഭരണകൂടത്തിന്റെ അധികാര ദുർവിനിയോഗത്തിനു മുന്നിൽ സാഭിമാനം ഉയർത്തിപ്പിടിച്ചത്. പണവും പദവിയും പുരസ്കാരങ്ങളും കാട്ടി മോഹിപ്പിച്ച് ആരെയും വിലക്കെടുക്കാമെന്ന ധാർഷ്ട്യത്തിന്റെ നെറുകയിൽ കൊട്ടിയ ഈ നിലപാടിനോട് മലയാളികൾ കടപ്പെട്ടിരിക്കുന്നു. രാഷ്ട്രീയ നിലപാടുകളോ നയങ്ങളോ ഇല്ലാത്ത, അധികാര സ്ഥാനമോഹികളുടെ ഒരു ന്യൂനപക്ഷം ഏല്പിച്ച കളങ്കത്തെ തിരുത്താൻ തയാറായ അങ്ങയോട് മതേതര പുരോഗമന കേരളത്തിനൊപ്പം പ്രവാസകേരളവും ഐക്യപ്പെടുന്നു.