ഗാന്ധി ജയന്തി ആഘോഷം: പുഷ്പാർച്ചന നടത്തി

Update: 2024-10-02 11:08 GMT

ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ ആഭിമുഖ്യത്തിലുള്ള ഗാന്ധി ജയന്തി ആഘോഷത്തിന്റെ ഭാഗമായി കാലത്ത് പ്രസിഡണ്ട് നിസാർ തളങ്കരയുടെ നേതൃത്വത്തിൽ ഗാന്ധിജിയുടെ ചിത്രത്തിനു മുമ്പിൽ പുഷ്പാർച്ചന നടത്തി. ജനറൽ സെക്രട്ടറി ശ്രീപ്രകാശ് പുറയത്ത്,ട്രഷറർ ഷാജി ജോൺ, വൈസ് പ്രസിഡണ്ട് പ്രദീപ് നെന്മാറ,മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ കെ.കെ.താലിബ്, പ്രഭാകരൻ പയ്യന്നൂർ,മുരളീധരൻ ഇടവന,യൂസഫ് സഗീർ,മാത്യു മനപ്പാറ,ഷാർജ ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ പ്രമോദ് മഹാജൻ, മുൻഭാരവാഹികൾ, വിവിധ സംഘടനാ നേതാക്കൾ തുടങ്ങിയവരും പുഷ്പാർച്ചനയിൽ പങ്കെടുത്തു.

Similar News