തൃശ്ശൂർ ജില്ലയിലെ ചാവക്കാട് മഹല്ലിന്റെ കൂട്ടായ്മയായ "ഖിദ്മ" ദുബൈ അൽ കവനീജ് മുശ്രിഫ് പാർക്കിൽ ഫാമിലി മീറ്റ് സംഘടിപ്പിച്ചു. കുട്ടികൾക്കായി പേയിന്റിങ്, കളറിങ് മത്സരങ്ങളും ആൺകുട്ടികൾക്കായി വടംവലി മത്സരവും ലേഡീസിനായി സ്പൂൺ റേസും ഉൾപ്പെടെ വിവിധ വിനോദ പരിപാടികളും ഇതിന്റെ ഭാഗമായി നടത്തി. മഹല്ലിലെ കുടുംബങ്ങൾ പങ്കെടുത്ത മീറ്റ് എല്ലാ പ്രായക്കാർക്കും ഒരുപോലെ ആവേശകരമാക്കി.
സംഘാടക സമിതി സെക്രട്ടറി അബ്ദുൽ ഷുക്കൂർ, പ്രസിഡൻ്റ് എ ടി ഷരീഫ്,ഷഫീഖ്, സിബിൻ തുടങ്ങിയവർ സംസാരിച്ചു. ജീവിതത്തിന്റെ തിരക്കിനിടയിൽ കുടുംബങ്ങൾക്കായി ഇത്തരമൊരു സന്തോഷ സുദിനം ഒരുക്കിയ സംഘാടകർക്ക് സീനിയർ മെമ്പർ അബ്ബാസ് നന്ദി അറിയിച്ചു.വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു