'ഹാജി സംഗമം' സംഘടിപ്പിച്ച് എറണാകുളം ജില്ലാ കെഎംസിസി

Update: 2024-07-01 07:47 GMT

ഹാ​ജി​മാ​രു​ടെ പ്ര​യാ​സ​ങ്ങ​ളും പ്ര​ശ്ന​ങ്ങ​ളും സ്വ​യം ഏ​റ്റെ​ടു​ത്ത സ​ന്ന​ദ്ധ സേ​ന​യാ​ണ് കെ.​എം.​സി.​സി വ​ള​ൻ​റി​യ​ർ​മാ​രെ​ന്ന്​ എം.​എ​സ്.​എ​ഫ് മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ അ​ഡ്വ. കെ.​എം. ഹ​സൈ​നാ​ർ പ​റ​ഞ്ഞു. പ​തി​റ്റാ​ണ്ടു​ക​ളാ​യി തു​ട​രു​ന്ന ഈ ​സേ​വ​ന​ങ്ങ​ൾ ഈ ​വ​ർ​ഷം അ​നു​ഭ​വി​ച്ച​റി​യാ​നു​ള്ള ഭാ​ഗ്യ​മു​ണ്ടാ​യി. ക​ഠി​ന ചൂ​ട് വ​ക​വെ​ക്കാ​തെ ഹ​ജ്ജി​നെ​ത്തി​യ ഹാ​ജി​മാ​രെ നി​ങ്ങ​ൾ പ​രി​പാ​ലി​ച്ചു. ദൈ​വീ​ക പ്രീ​തി മാ​ത്രം ല​ക്ഷ്യം വെ​ച്ചു​ള്ള ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കെ.​എം.​സി.​സി​യെ ആ​ഗോ​ള ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കു​ന്ന ത​ല​ത്തി​ലേ​ക്ക് എ​ത്തി​ച്ചി​ട്ടു​ണ്ടെ​ന്നും ആ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​ക്ക​യി​ലെ ഏ​ഷ്യ​ൻ പോ​ളി​ക്ലി​നി​ക്കി​ൽ എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ​ നി​ന്നും ഹ​ജ്ജി​നെ​ത്തി​യ തീ​ർ​ഥാ​ട​ക​ർ​ക്കാ​യി കെ.​എം.​സി.​സി സം​ഘ​ടി​പ്പി​ച്ച ‘ഹാ​ജി സം​ഗ​മ’​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ക്ക കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ജീ​ബ് പൂ​ക്കോ​ട്ടൂ​ർ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. നാ​ഷ​ന​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി നാ​സ​ർ എ​ട​വ​ന​ക്കാ​ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. നൗ​ഷാ​ദ് ഫൈ​സി പ​ട്ടി​മ​റ്റം ഉ​ദ്​​ബോ​ധ​നം ന​ട​ത്തി. 

Tags:    

Similar News