വിമാന ടിക്കറ്റിലെ അമിത നിരക്കിന് പരിഹാരം തേടി അബൂദബി കെ.എം.സി.സിയുടെ നേതൃത്വത്തില്‍ വിവിധ പ്രവാസി സംഘടനകള്‍ ചേര്‍ന്ന് ഡല്‍ഹിയില്‍ ആഗസ്റ്റ് എട്ടിന് സംഘടിപ്പിക്കാന്‍ തീരുമാനിച്ച ‘ഡയസ്പോറ സമ്മിറ്റ് ഇന്‍ ഡല്‍ഹി’ മാറ്റിവെച്ചു.
വയനാട്ടിലുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. പുനരധിവാസ പദ്ധതികള്‍ക്ക് സംഘടനകള്‍ പ്രാമുഖ്യം നല്‍കും. അതേസമയം വിമാന ടിക്കറ്റ് വിഷയത്തിലെ പരിഹാര ശ്രമങ്ങള്‍ തുടരും. ‘ഡയസ്പോറ സമ്മിറ്റിന്റെ’ പുതിയ തീയതി പിന്നീട് അറിയിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.