എസ്എസ്എൽസി , പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന മാർക്ക് വാങ്ങിയ കുട്ടികൾക്ക് അ​വാ​ർ​ഡുകൾ വി​ത​ര​ണം ചെ​യ്തു

Update: 2024-06-12 10:43 GMT

അ​ൽ​ഐ​ൻ മ​ല​യാ​ളി ബ​സ് ഡ്രൈ​വേ​ഴ്സ് ക​മ്യൂ​ണി​റ്റി സം​ഘ​ടി​പ്പി​ച്ച സ്കോ​ളാ​സ്റ്റി​ക് അ​വാ​ർ​ഡ് വി​ത​ര​ണം വെ​ള്ളി​യാ​ഴ്ച രാ​ത്രി അ​ൽ ഐ​നി​ലെ ബൈ​ച്ചോ റ​സ്റ്റാ​റ​ന്‍റി​ൽ ന​ട​ന്നു. സം​ഘ​ട​ന​യു​ടെ കീ​ഴി​ലു​ള്ള കു​ടും​ബ​ങ്ങ​ളി​ലെ എ​സ്.​എ​സ്.​എ​ൽ.​സി, പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ 18 ഓ​ളം കു​ട്ടി​ക​ളെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. പ​രി​പാ​ടി​യി​ൽ അ​ൽ വ​ഖാ​ർ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ഡോ. ​ഷാ​ഹു​ൽ​ഹ​മീ​ദ് ഹൃ​ദ​യ സ്‌​തം​ഭ​ന​ത്തെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി. ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് റ​സ​ൽ സാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ.​എ​സ്.​സി സെ​ക്ര​ട്ട​റി സ​ന്തോ​ഷ്‌ കു​മാ​ർ, ചെ​യ​ർ ലേ​ഡി ബ​ബി​ത ശ്രീ​കു​മാ​ർ, മു​ൻ പ്ര​സി​ഡ​ന്‍റ് മു​ബാ​റ​ക് മു​സ്ത​ഫ, ജി​മ്മി, മു​ൻ സെ​ക്ര​ട്ട​റി മ​ണി​ക​ണ്ഠ​ൻ, ഡോ. ​ഷാ​ഹു​ൽ ഹ​മീ​ദ്, കോ​ർ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഇ.​കെ. സ​ലാം, ഇ​ന്ത്യ​ൻ സ്കൂ​ൾ ചെ​യ​ർ​മാ​ൻ ഡോ. ​മൊ​യ്‌​തീ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. അ​ൽ​ഐ​ൻ മ​ല​യാ​ളി ബ​സ് ഡ്രൈ​വേ​ഴ്സ് ക​മ്യൂ​ണി​റ്റി പ്ര​സി​ഡ​ന്‍റ്​ മ​ജീ​ദ് പ​റ​വ​ണ്ണ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഷ്‌​റ​ഫ്‌ മ​ട്ട​ന്നൂ​ർ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ റ​ഫീ​ഖ് കാ​ലി​ക്ക​റ്റ്‌ ന​ന്ദി​യും പ​റ​ഞ്ഞു. കു​ട്ടി​ക​ൾ​ക്കു​ള്ള മെ​മ​ന്‍റോ വി​ത​ര​ണ ച​ട​ങ്ങി​ന് ഇ​ക്ബാ​ൽ തി​രൂ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    

Similar News