ലണ്ടന്‍ നാച്വറല്‍ ഹിസ്റ്ററി മ്യൂസിയത്തിന്റെ പുരസ്കാരം പ്രവാസി മലയാളിക്ക്
ലണ്ടന്‍ നാച്വറല്‍ ഹിസ്റ്ററി മ്യൂസിയത്തിന്റെ പുരസ്കാരം സ്വന്തമാക്കി ഖത്തര്‍ താമസിക്കുന്ന മലയാളി.കൊല്ലം കൊട്ടാരക്കര സ്വദേശി വിഷ്ണു ഗോപാലാണ് അഭിമാനാര്‍ഹമായ ഈ നേട്ടം സ്വന്തമാക്കിയത്. വന്യജീവി ഫോട്ടോഗ്രഫിയിലെ ഓസ്കാർ എന്നാണ് ഈ പുരസ്കാരം അറിയപ്പെടുന്നത്.
95 രാജ്യങ്ങളില്‍ നിന്നായി അമ്പതിനായിരത്തിലേറെ എന്‍ട്രികളില്‍ നിന്നാണ് വിഷ്ണുവിന്റെ ക്ലിക്ക് ചരിത്രത്തില്‍ ഇടംപിടിച്ചത്. തെക്കേ അമേരിക്കയിലെ വംശനാശഭീഷണി നേരിടുന്ന ജീവിയായ ടാപിര്‍ ആണ് വിഷ്ണുവിന്റെ കാമറയില്‍ പതിഞ്ഞത്. ഫോട്ടോഗ്രാഫി ഹോബിയാക്കിയ വിഷ്ണു ഖത്തറിൽ നിർമാണ മേഖലയിലാണ് ജോലി ചെയ്യുന്നത് . വലിയ പ്രകൃതി സ്നേഹിയും കൂടിയാണിദ്ദേഹം.